അക്വാഗ്രീൻ ഫാം ഉദ്​ഘാടനവും മത്സ്യകൃഷി വിളവെടുപ്പും

ഒളവണ്ണ: അക്വാഗ്രീൻ ഒാർഗാനിക് ഫാം ഉദ്ഘാടനവും മത്സ്യകൃഷി വിളവെടുപ്പും അഡ്വ. പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, ഒളവണ്ണ ഗ്രാമപഞ്ചായത്ത്, ഒളവണ്ണ കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് ഫാം ഗ്രൂപ്പിന് തുടക്കമിട്ടത്. ഒളവണ്ണ കമ്പിളിപ്പറമ്പിൽ മാമ്പുഴക്ക് സമീപത്താണ് കുളവും ഫാം ഹൗസും സ്ഥാപിച്ചത്. ഗിഫ്റ്റ് തിലോപ്പിയ, തായ്ലൻഡ് ആവോലി, മലേഷ്യൻ വാള, കരിമീൻ ഞണ്ട് എന്നിവയാണ് കൃഷി ചെയ്യുന്നത്. സംസ്ഥാന ഹോർട്ടികൾചറൽ മിഷ​െൻറ സഹായവും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. തങ്കമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ ആദ്യവിൽപന നിർവഹിച്ചു. പി. റംല, കെ.കെ. ജയപ്രകാശൻ, പി.എം. സൗദ, മഠത്തിൽ അബ്ദുൽ അസീസ്, കെ. ബൈജു, കെ. ഷിയാലി, മരക്കാരുട്ടി എന്നിവർ സംസാരിച്ചു. സുമി സ്വാഗതവും അനീസ് നന്ദിയും പറഞ്ഞു. ധർണ നടത്തി കക്കോടി: സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള പിണറായി സർക്കാറി​െൻറ നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ധർണ നടത്തി. വിദ്യാലയങ്ങളുടെ ദൂരപരിധി വെട്ടിക്കുറച്ച് ബാറുകൾ അനുവദിക്കാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത് ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം സെക്രട്ടറി അബ്ദുൽ അസീസ് കിഴക്കുമുറി അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡൻറ് അബ്ദുൽ ഹമീദ് പാലത്ത് സ്വാഗതവും വി. യൂസുഫ് കക്കോടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.