പെരിക്കല്ലൂരിൽ കെ.എസ്.​ആർ.ടി.സി ഡിപ്പോ: ഭൂമി രജിസ്​േട്രഷൻ ഇന്ന്

പുൽപള്ളി : മുള്ളൻകൊല്ലി പഞ്ചായത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോ ആരംഭിക്കുന്നതിനായി ഏറ്റെടുക്കുന്ന സ്ഥലത്തി​െൻറ രജിസ്േട്രഷൻ വ്യാഴാഴ്ച നടക്കും. പെരിക്കല്ലൂർ സ​െൻറ് തോമസ് ഫൊറോന പള്ളി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലവും പഞ്ചായത്ത് വിലകൊടുത്തുവാങ്ങിയ ഒരേക്കർ സ്ഥലവുമാണ് ഏറ്റെടുക്കുന്നത്. 46ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കോട്ടയം അതിരൂപത സഹായ മെത്രാൻ ജോസഫ് പണ്ടാരശ്ശേരിയിൽ, പഞ്ചായത്ത് പ്രസിഡൻറ് ഗിരിജാ കൃഷ്ണൻ, തൃതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്നു ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശിവരാമൻ പാറക്കുഴി, തോമസ് പാഴൂക്കാല, അഡ്വ. പി.എ. പ്രകാശൻ, മുനീർ ആച്ചിക്കുളത്ത്, സി.പി. വിൻസൻറ്, ജാൻസ് ജോസഫ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.