കുരുടിമുക്ക് വീട്ടിൽ മോഷണം

പേരാമ്പ്ര: അരിക്കുളം കുരുടിമുക്കിലെ ആളില്ലാത്ത വീട്ടിൽ മോഷണം. അരഞ്ഞാണക്കണ്ടി ഇസ്ഹാഖി​െൻറ വീട്ടിലാണ് കള്ളൻ കയറിയത്. ഇസ്ഹാഖ് വിദേശത്താണ്. ഭാര്യ ഉമ്മക്ക് സുഖമില്ലാത്തതുകൊണ്ട് ഭാര്യവീട്ടിലായിരുന്നു. മൂന്നു ദിവസമായിട്ട് ഈ വീട് അടച്ചിട്ടതാണ്. ബുധനാഴ്ച വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുൻവശത്തെ വാതിലി​െൻറ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ച 2000 രൂപയാണ് നഷ്ടപ്പെട്ടത്. സമീപത്തെ അരഞ്ഞാണക്കണ്ടി അമ്മദി​െൻറ വീട്ടിലും മോഷണശ്രമം നടന്നു. കാരയാട് മൂന്നു വീട്ടിലും കഴിഞ്ഞദിവസം മോഷണശ്രമം നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.