എ.എസ്​.​െഎയുടെ ആത്​മഹത്യ: നിജസ്​ഥിതി ബോധ്യപ്പെടുത്തണം

എ.എസ്.െഎയുടെ ആത്മഹത്യ: നിജസ്ഥിതി ബോധ്യപ്പെടുത്തണം വെള്ളിമാട്കുന്ന്: എ.എസ്.െഎ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച സംഭവത്തിൽ നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്ന് പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സിറ്റി പൊലീസ് കമീഷണറോട് ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലിരിക്കെ എ.എസ്.െഎ പി.പി. രാമകൃഷ്ണൻ ചേവായൂർ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ തൂങ്ങിമരിച്ചത് ഏറെ വിവാദമായതിനെ തുടർന്നാണ് ഭാരവാഹികൾ യാഥാർഥ്യം പുറത്തുവരണമെന്നാവശ്യപ്പെട്ട് കമീഷണറെ കണ്ടത്. മേലുദ്യോഗസ്ഥൻ മോശമായി പെരുമാറിയതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാരോപിച്ച് എ.എസ്.െഎയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും പ്രദേശത്ത് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ, രാമകൃഷ്ണനുമായി എസ്.െഎക്ക് ഒരു തരത്തിലുള്ള പ്രതികാര നടപടികളും ഉണ്ടായിരുന്നില്ലെന്നും ചില കേസുമായി ബന്ധപ്പെട്ട് അസ്വസ്ഥരായവരാണ് ആത്മഹത്യയുടെ കാരണം എസ്.െഎയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതെന്നും പൊലീസിലെ ഒരു വിഭാഗം പറയുന്നു. ആത്മഹത്യ ചെയ്ത രാമകൃഷ്ണൻ എസ്.െഎക്കയച്ച ഒരു മെസേജിൽ താൻ മാനസികമായി കടുത്ത സമ്മർദം അനുഭവിക്കുകയാണെന്നും ഇത് തികച്ചും വ്യക്തിപരമാണെന്നും തന്നോട് ഇതുസംബന്ധിച്ച് കൂടുതൽ ചോദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. മരണകാരണം പുറത്തുകൊണ്ടുവരണമെന്നും ബാഹ്യശക്തികളുടെ ഇടപെടൽ കേസിനെ ബാധിക്കരുതെന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നീതി ലഭ്യമാകണമെന്നും പൊലീസ് അംഗങ്ങൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.