നവീകരിച്ച ആറു നഗരപാതകളുടെ ഉദ്​ഘാടനം ഇൗ മാസം

കോഴിക്കോട്: ആധുനിക രീതിയിൽ നവീകരിച്ച ആറു റോഡുകളുടെ ഉദ്ഘാടനം ഇൗ മാസം നടത്താൻ തീരുമാനം. ഉദ്ഘാടന തീയതിയും മറ്റും നിശ്ചയിക്കാനുള്ള വിപുലമായ ആലോചനയോഗം ഇൗ മാസം എട്ടിന് വൈകീട്ട് അഞ്ചിന് ചേവരമ്പലം സ​െൻറ് മേരീസ് ഹാളിൽ നടക്കും. എ. പ്രദീപ് കുമാർ എം.എൽ.എയും മറ്റ് ജനപ്രതിനിധികളും ഉയർന്ന ഉദ്യോഗസ്ഥരും പെങ്കടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഉദ്ഘാടനം നടത്തുംവിധം തീയതി നിശ്ചയിക്കാനാണ് ശ്രമം. നേരത്തേ ആഗസ്റ്റ് 30ന് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. കോഴിേക്കാടി​െൻറ മുഖച്ഛായ മാറ്റിമറിച്ച നഗരപാത വികസന പദ്ധതിയിൽ 180 കോടി രൂപ ചെലവിൽ നവീകരിച്ച മൊത്തം 22.5 കിലോമീറ്റർ റോഡുകളാണ് ഉദ്ഘാടനത്തിനൊരുങ്ങിയത്. ആറു റോഡുകളിൽ നാലുവരിപ്പാതയുള്ളത് കാരപ്പറമ്പ്- -എരഞ്ഞിപ്പാലം- -അരയിടത്തുപാലം -കല്ലുത്താൻ കടവ് റോഡിൽ മാത്രമാണ്. കേരള റോഡ് ഫണ്ട് ബോർഡിനു കീഴിലാണ് നവീകരണം. റോഡി​െൻറ 10 വർഷത്തെ പരിപാലനവും ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു തന്നെയാണ്. 99 ശതമാനേത്താളം പണി ഇതിനകം പൂർത്തിയായി. ആറിൽ നാലു റോഡുകളുടെ പണി മുഴുവനും തീർന്നു. സ്റ്റേഡിയം ജങ്ഷൻ--പുതിയറ, കാരപ്പറമ്പ്- -എരഞ്ഞിപ്പാലം- -അരയിടത്തുപാലം- -കല്ലുത്താൻ കടവ്, വെള്ളിമാടുകുന്ന്--കോവൂർ, പുഷ്പ ജങ്ഷൻ- -മാങ്കാവ് ജങ്ഷൻ എന്നീ റോഡുകളുടെ നവീകരണമാണ് പൂർത്തിയായത്. ഗാന്ധിറോഡ്- -മിനി ബൈപാസ്- -കുനിയിൽ കടവ്- -മാവൂർ റോഡ് ജങ്ഷൻ, പനത്തുതാഴം- സി.ഡബ്ല്യു.ആർ.ഡി.എം എന്നീ രണ്ട് റോഡുകളിൽ കുറച്ചുകൂടി പണി ബാക്കിയുണ്ട്. ആറു റോഡിൽ ഏറ്റവും ദൂരം കൂടിയത് പനത്തുതാഴം -സി.ഡബ്ല്യു.ആർ.ഡി.എം പാതയാണ്. 8.4 കിലോമീറ്ററുള്ള പാതയിൽ ഒരു കിലോമീറ്ററോളം ഭാഗത്ത് പണി ബാക്കിയുണ്ട്. മേത്തോട്ടുതാഴത്ത് റോഡ് ഉയർത്തുന്നതിനെച്ചൊല്ലിയുള്ള പ്രശ്നം ഏറക്കുറെ പൂർത്തിയായി. ഗാന്ധിറോഡ് -മിനി ബൈപാസ് --കുനിയിൽ കടവ്--മാവൂർ റോഡ് ജങ്ഷനിൽ ഭൂമിക്കടിയിൽ 110 കെ.വി വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിലും കാലതാമസമുണ്ടായി. മിനി ബൈപാസിനും കണ്ണൂർ റോഡിനുമിടയിൽ ഒരട്ടി ടാറിടുന്ന പണിയും നടക്കാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.