ഒാണത്തിന്​ പട്ടിണി സമരം

ഒാണത്തിന് പട്ടിണിസമരം കോഴിക്കോട്: ഇടതു സർക്കാറി​െൻറ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) പ്രവർത്തകർ പട്ടിണിസമരം നടത്തി. മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലായിരുന്നു ഉപവാസം. ശമ്പളവും പെൻഷനും മുടങ്ങാതെ നൽകുക, ഒാപറേറ്റിങ്-മെക്കാനിക്കൽ-മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഡ്യൂട്ടിസമയം പുനഃസ്ഥാപിക്കുക, ശമ്പളപരിഷ്കരണം, ഡി.എ കുടിശ്ശിക അനുവദിക്കുക, എംപാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, എൽ.ഡി.എഫ് പ്രകടനപത്രികയിലെ ഉറപ്പുകൾ പാലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ടി.ഡി.എഫ് ജില്ല സെക്രട്ടറി ടി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. വൈകീട്ട് ആറിന് പി.എം. അബ്ദുറഹ്മാൻ ഉപവാസമനുഷ്ഠിച്ചവർക്ക് നാരങ്ങനീര് നൽകി സമരം അവസാനിപ്പിച്ചു. ടി.കെ. റിയാസ്, കെ. ഭാസ്കരൻ, ഇ. സുനിൽകുമാർ, സുബ്രഹ്മണ്യൻ, ഗിരീഷ്, സി.എം. സഹാദത്ത്, ടി. അനൂപ്, പി. ഷൈജു, എം.എ. പ്രഭാകരൻ നായർ, ഒ.കെ.യു. നായർ, വി. ഗോപാലൻ, സോണാരാജ്, വി.കെ. ജാബിർ, പി. ഗിരീഷ് എന്നിവർ സംസാരിച്ചു. ct2 ടി.ഡി.എഫ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടത്തിയ പട്ടിണിസമരം കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.