ഒാണം^ബലിപെരുന്നാൾ സൗഹൃദ സംഗമം

ഒാണം-ബലിപെരുന്നാൾ സൗഹൃദ സംഗമം ഒാണം-ബലിപെരുന്നാൾ സൗഹൃദ സംഗമം ഒാമശ്ശേരി: പുത്തൂർ സൗഹൃദവേദി നേതൃത്വത്തിൽ കെടയത്തൂർ ജി.എം.എൽ.പി സ്കൂളിൽ നടന്ന ഒാണം-ബലിപെരുന്നാൾ സുഹൃദ്സംഗമം ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുഞ്ഞാലിമാസ്റ്റർ, എൻ.സി. കണാരൻ, വാർഡ് മെംബർമാരായ റഫീനത്തുല്ല ഖാൻ, അജിതാകുമാരി, ജാഫർ പാലാഴി, മജീദ് മാസ്റ്റർ, പി. അബ്ദുല്ല, പി.ടി. അബ്ദുൽ അലി എന്നിവർ സംസാരിച്ചു. omy1 പുത്തൂർ സൗഹൃദവേദി നേതൃത്വത്തിൽ സംഘടിപ്പിച്ച ഒാണം-ബലിപെരുന്നാൾ സംഗമം ബാപ്പു വാവാട് ഉദ്ഘാടനം ചെയ്യുന്നു കാസിനോ ജൂനിയേഴ്സ് വാർഷികം ഒാമശ്ശേരി: മനുഷ്യനെ പരസ്പരം കലഹിപ്പിച്ച് ചോരകുടിക്കുന്ന വർഗീയതയെ വളർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് അന്ധമായ കക്ഷിരാഷ്ട്രീയമാണെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി. കലാകായിക സാംസ്കാരിക രംഗത്തെ ഒാമശ്ശേരിയുടെ കൂട്ടായ്മയായ കാസിനോ ജൂനിയേഴ്സി​െൻറ 32ാം വാർഷികത്തി​െൻറ ഭാഗമായുള്ള സാംസ്കാരിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാംസ്കാരിക സംഗമം കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ, വൈസ് പ്രസിഡൻറ് പി.വി. അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഒാണം-ബലിപെരുന്നാൾ ആേഘാഷങ്ങളുടെ ഭാഗമായി എം.എ. ഗഫൂറി​െൻറ നേതൃത്വത്തിൽ സംഗീതനിശയും കലാപരിപാടികളും നടന്നു. ചടങ്ങിൽ ജില്ല സൈക്ലിങ് അസോസിയേഷൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് കാകാട്ടിനെയും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഇ.കെ. താജുദ്ദീനെയും ആദരിച്ചു. പ്രസിഡൻറ് വി.കെ. രാജീവ് സ്വാഗതവും കെ.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.