വടകര: നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെല്ലിെൻറ പദ്ധതിയായ പുനർജ്ജനിയുടെ സപ്തദിന ക്യാമ്പ് ഈ മാസം അഞ്ചിന് ഗവ. ജില്ല ആശുപത്രിയിൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോളജ് ഓഫ് എൻജിനീയറിങ് വടകരയിലെ എൻ.എസ്.എസ് വളൻറിയർമാരുടെ നേതൃത്വത്തിലാണ് പുനർജ്ജനി പദ്ധതി ജില്ല ഗവ. ആശുപത്രിയിൽ പ്രാവർത്തികമാക്കുന്നത്. ആശുപത്രിയിൽ തകർന്നു കിടക്കുന്ന മെഡിക്കൽ ഉപകരണങ്ങളും കട്ടിൽ, മേശ, കസേര എന്നിവയും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കും. വിളംബരജാഥയോടെ പരിപാടിക്ക് തുടക്കമാവും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ കെ.പി. മഫീദ്, കെ.വി. ബബിത, ആർ. വിജയൻ, അർജുൻ നമ്പ്യാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.