മാസപ്പടി: മലപ്പുറം ജില്ല സപ്ലൈ ഓഫിസർക്കെതിരെ കടുത്ത നടപടിയുണ്ടാവും

റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും മലപ്പുറം: രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച 81,500 രൂപ പിടിച്ചെടുത്ത കേസിൽ മലപ്പുറം ജില്ല സപ്ലൈ ഓഫിസർ എൻ. ജ്ഞാനപ്രകാശിനെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശിപാർശ ചെയ്തു. റെയ്ഡ് സംബന്ധിച്ച് വിശദറിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് ഉടൻ കൈമാറും. അതിനുമുമ്പ് മലപ്പുറം സിവിൽ സപ്ലൈസ് ഓഫിസിലെത്തി അവിടുത്തെ ഉദ്യോഗസ്ഥരിൽ നിന്ന് വിജിലൻസ് വിവരങ്ങൾ ശേഖരിക്കും. ജ്ഞാനപ്രകാശി​െൻറ മലപ്പുറം ചെറാട്ടുകുഴിയിലെ വാടകവീട്ടിൽ വ്യാഴാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് വിജിലൻസ് പണം പിടികൂടിയത്. രേഖ ഹാജരാക്കാൻ സൈപ്ല ഒാഫിസർക്ക് സാധിച്ചില്ല. തുടർന്ന് പണം ട്രഷറിയിലടച്ച വിജിലൻസ് സംഘം റെയ്്ഡ് സംബന്ധിച്ച് സിവിൽ സപ്ലൈസ് മേധാവിക്ക് ഇ-മെയിൽ സന്ദേശമയച്ചു. കർശന നടപടി വേണമെന്നാണ് വിജിലൻസ് ശിപാർശ. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ കോഴിക്കോട് ഉത്തരമേഖല ഓഫിസിൽ നിന്നുള്ള സംഘം ജില്ല സപ്ലൈ ഓഫിസറുടെ വാടകവീട് റെയ്ഡ് ചെയ്താണ് പണം പിടികൂടിയത്. ഉപയോഗിക്കാത്ത ഫാനിനുള്ളിലും ബാഗിനുള്ളിൽ മടക്കിവെച്ച ഷർട്ടി​െൻറ പോക്കറ്റിലും മറ്റുമായി ഒളിപ്പിച്ചുവെച്ച പണമാണ് കണ്ടെത്തിയത്. രാത്രി 9.45ഓടെ തുടങ്ങിയ പരിശോധന പുലർച്ചെ രണ്ടരക്കാണ് അവസാനിച്ചത്. തിരുവനന്തപുരത്തെ ത‍​െൻറ വീട്ടിൽ നിന്ന് കൊണ്ടുവന്ന പണമാണെന്നായിരുന്നു ഒാഫിസറുടെ വാദം. ജില്ലയിലെ റേഷൻ വ്യാപാരികളിൽനിന്ന് ഇയാൾ മാസപ്പടി പിരിക്കുന്നതായി പരാതി ലഭിച്ചതിനെതുടർന്ന് നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് രാത്രി ജില്ല സൈപ്ല ഒാഫിസർ തനിച്ച് താമസിക്കുന്ന വീട്ടിൽ വിജിലൻസ് പരിശോധനക്ക് കയറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT