നെല്യാടിപ്പുഴയിൽ മാലിന്യം തള്ളിയ ആളെ പിടികൂടി

മേപ്പയൂർ: നെല്യാടിപ്പുഴയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ആളെ ൈകയോടെ പിടികൂടി. പുഴയോര ജാഗ്രതാസമിതി പ്രവർത്തകരും പുഴയോരത്ത് ക്യാമ്പ് ചെയ്തു വരുന്ന െപാലീസും ചേർന്നാണ് മാലിന്യം തള്ളിയ നൊച്ചാട്, കൽപത്തൂരിലെ പ്രേംനാഥിനെ (48) പിടികൂടിയത്. കീഴരിയൂർ തുമ്പ പരിസ്ഥിതിസമിതിയുടെ ആഭിമുഖ്യത്തിലാണ് പുഴയോര ജാഗ്രത സമിതി രൂപവത്കരിച്ചത്. പാലത്തിൽ നിരീക്ഷണ കാമറയും മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് ഭീമഹർജി നൽകിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്തു നിന്ന് നടപടികൾ ഉണ്ടാവാത്തതിനെതുടർന്നാണ് ജാഗ്രതസമിതിയുടെ നേതൃത്വത്തിൽ ഒരാഴ്ചയായി രാത്രികാലനിരീക്ഷണം ആരംഭിച്ചത്. വ്യാഴാഴ്ച പുലർച്ച 1.30ന് പ്രേംനാഥ് പാലത്തിൽ നിന്ന് എറിഞ്ഞതെന്ന് കരുതുന്ന മൂന്ന് കെട്ട് പ്ലാസ്റ്റിക് വേസ്റ്റുകൾ കണ്ടെടുത്തു. എറിയുന്ന ശബ്ദം കേട്ട് പാലത്തിന് താഴെ ഡ്യൂട്ടിയിലുണ്ടായിരുന്ന പെലീസും ആളുകളും എത്തുമ്പോഴേക്കും ഇയാൾ കാറിൽ രക്ഷപ്പെട്ടിരുന്നു. ജാഗ്രതസമിതി പ്രവർത്തകർ മാലിന്യം പരിശോധിച്ചപ്പോൾ ലഭിച്ച ഫോൺ നമ്പറിൽ പ്രേംനാഥിനെ വിളിച്ചുവരുത്തി സംഭവസ്ഥലത്ത് തടഞ്ഞുവെക്കുകയായിരുന്നു. വൈകീട്ടോടെ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.