റഹീനക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

പേരാമ്പ്ര: ചാലിക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഊരള്ളൂർ പുളിയുള്ളതിൽ പരേതനായ മൊയ്‌തിയുടെ മകൾ റഹീനക്ക് (19) കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം രണ്ടു മണിയോടെ നാട്ടിലെത്തിച്ച മൃതദേഹം ഊട്ടേരി മദ്റസയിൽ പൊതുദർശനത്തിന് വെച്ചു. നൂറുകണക്കിനാളുകളാണ് അന്ത്യോപചാരമർപ്പിക്കാനെത്തിയത്. പേരാമ്പ്ര ദാറുന്നുജൂം കോളജിലെ രണ്ടാം വർഷ ബി.എസ്സി സൈക്കോളജി വിദ്യാർഥിയായ റഹീനയെ അവസാനമായി ഒരുനോക്കുകാണാൻ മുഴുവൻ സഹപാഠികളും അധ്യാപകരും എത്തിയിരുന്നു. ഏകമകൾ പോയതോടെ തനിച്ചായ ഉമ്മ ആസ്യയുടെ വിലാപം നാട്ടുകാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നാലു മണിയോടെ മയ്യിത്ത് എലങ്കമൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഈ മാസം 13ന് നിക്കാഹ് കഴിഞ്ഞ റഹീന വരൻ ആബിദി​െൻറ കൂടെ ബൈക്കിൽ പോകുമ്പോൾ ചാലിക്കരക്കു സമീപം ബൈക്കിൽനിന്ന് തെറിച്ചുവീണ് കാർ കയറി മരിക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് ടി.കെ. മാധവൻ, എഫ്.ഐ.ടി.യു നേതാവ് സുബൈദ കക്കോടി എന്നിവർ വീട് സന്ദർശിച്ചു. ദാറുന്നുജൂം കോളജ് പി.ടി.എ, സ്റ്റാഫ്, കോളജ് യൂനിയൻ അനുശോചിച്ചു. പ്രിൻസിപ്പൽ പ്രഫ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.