----നന്തിബസാർ: പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ മികച്ച പി.ടി.എക്കുള്ള പുരസ്കാരം വന്മുകം- എളമ്പിലാട് എം.എൽ.പി സ്കൂളിന്. തുടർച്ചയായി രണ്ടാം തവണയാണ് അവാർഡ് ലഭിക്കുന്നത്. മേലടി ഉപജില്ലയിലെ മികച്ച പി.ടി.എക്കുള്ള പുരസ്കാരത്തിനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രസിഡൻറ് ഉൾപ്പെടെ മുഴുവൻ പ്രവർത്തക സമിതി അംഗങ്ങളും വനിതകളായ ഈ വിദ്യാലയത്തിലെ പി.ടി.എ കമ്മിറ്റി നിരവധി പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാലാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. എൻ. ശ്രീഷ്ന പ്രസിഡൻറും, എൻ.ടി.കെ. സീനത്ത് സെക്രട്ടറിയും, പി.എസ്. ശ്രീല മദർ പി.ടി.എ ചെയർപേഴ്സണുമായ കമ്മിറ്റിയാണ് പ്രവർത്തിച്ച് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.