ഗെയിൽ: വിഷയം പാർലമെൻറിൽ ഉന്നയിക്കും -എം.ഐ. ഷാനവാസ് എം.പി കൊടിയത്തൂർ: സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയായി കടന്നുപോവുന്ന ഗെയിൽ വാതക പൈപ്പ്ലൈൻ വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്ന് എം.ഐ. ഷാനവാസ് എം.പി പറഞ്ഞു. നൂറുശതമാനം ന്യായമായ കാര്യത്തിനാണ് സമരം നടക്കുന്നത്. ഇത് നഷ്ടപരിഹാരംകൊണ്ട് തീരുന്ന വിഷയമല്ല. ജില്ല കലക്ടറോട് സർവകക്ഷി യോഗം വിളിക്കാൻ ആവശ്യപ്പെെട്ടങ്കിലും തയാറാവുന്നില്ല. മുഖ്യമന്ത്രിയടക്കമുള്ളവർ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായി അറിയാൻ കഴിഞ്ഞു. എന്ത് വില കൊടുത്തും പ്രവൃത്തി തടയുമെന്നും ഷാനവാസ് പറഞ്ഞു. സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയാൽ നന്ദിഗ്രാമും സിംഗൂരുമായി സമരഭൂമി മാറുമെന്നും ഷാനവാസ് പറഞ്ഞു. എം.എസ്.എഫ് പ്രതിഷേധിച്ചു മുക്കം: ആർ.എസ്.എസ് സ്ഥാപക നേതാവ് ദീൻദയാലിെൻറ ജന്മദിനം സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആഘോഷിക്കണമെന്ന സർക്കാർ നിലപാടിനെതിരേ വിവാദ സർക്കുലർ കത്തിച്ച് എം.എസ്.എഫ് പ്രതിഷേധിച്ചു. കൊടുവള്ളി കെ.എം.ഒ കോളജ് വിദ്യാർഥികളെ ആക്രമിച്ച എം.എൽ.എ കാരാട്ട് റസാഖിനെതിരെയും പ്രതിഷേധം രേഖപ്പെടുത്തി. തിരുവമ്പാടി നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡൻറ് യു.കെ ജംഷിദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മുനിസിപ്പൽ പ്രസിഡൻറ് സിറാജ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഷറഫുദ്ദീൻ സ്വാഗതവും ട്രഷറർ റിനാസ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് അബ്ദുറഹിമാൻ, ഷംനാദ്, ശാഹിദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.