ഇടതുസർക്കാറി​േൻറത് ന്യൂനപക്ഷങ്ങളെ പറ്റിക്കുന്ന പൊടിക്കൈകൾ ^ഇ.ടി. മുഹമ്മദ് ബഷീർ

ഇടതുസർക്കാറിേൻറത് ന്യൂനപക്ഷങ്ങളെ പറ്റിക്കുന്ന പൊടിക്കൈകൾ -ഇ.ടി. മുഹമ്മദ് ബഷീർ നാദാപുരം: കേരളത്തിൽ ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാൻ പൊടിക്കൈകൾ കാണിക്കുകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. നാദാപുരത്ത് ദുൈബ കെ.എം.സി.സി നിയോജക മണ്ഡലം കമ്മിറ്റിയുടെ സഹായധന വിതരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൈസൽ കോമത്ത് അധ്യക്ഷത വഹിച്ചു. ഝാർഖണ്ഡിൽ മസ്ജിദ് നിർമാണത്തിനുള്ള ഫണ്ട് കെ.എം.സി.സി മണ്ഡലം ഭാരവാഹികൾ ഇ.ടിക്ക് കൈമാറി. വിദ്യാഭ്യാസ-, ചികിത്സ, ഭവന സഹായധന വിതരണവും നടന്നു. മുസ്ലിംലീഗ് സംസ്ഥാന സമിതി അംഗം സി.വി.എം. വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. പി.ശാദുലി, സി.കെ. സുബൈർ, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, എൻ.കെ. മൂസ, എം.കെ. സഫീറ, വി.വി. മുഹമ്മദലി, വയലോളി അബ്ദുല്ല, ബംഗ്ലത്ത് മുഹമ്മദ്, കെ.കെ. നവാസ്, എം.പി. സൂപ്പി, മണ്ടോടി ബഷീർ, അഹമ്മദ് കുറുവയിൽ, പി.കെ. ജമാൽ, സി.കെ. നാസർ, അബു ചിറക്കൽ, വലിയാണ്ടി അബ്ദുല്ല, സി.എച്ച്. ജാഫർ തങ്ങൾ, നാമത്ത് ഹമീദ്, കല്ലിൽ യൂസുഫ്, നാസർ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. അശ്റഫ് പറമ്പത്ത് സ്വാഗതവും വി.എ. റഹീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.