വെള്ളിമാട്കുന്ന്: തർക്കത്തിലിരിക്കുന്ന സ്കൂൾ ഭൂമിയുടെ നികുതിയടച്ച് നൽകാനുള്ള ഉദ്യോഗസ്ഥ നടപടിക്കെതിരെ വില്ലേജ് ഒാഫിസ് ഉപരോധിച്ചു. പാറോപ്പടി ചേലപ്പറുത്ത് യു.പി സ്കൂളിെൻറ തർക്ക ഭൂമിക്ക് നികുതിയടക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായി ആരോപിച്ചാണ് വെള്ളിയാഴ്ച ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ചേവായൂർ വില്ലേജ് ഒാഫിസ് ഉപരോധിച്ചത്. പാറോപ്പടിയിലെ പൈതൃകമായ ചോലപ്പുറത്ത് യു.പി സ്കൂൾ അനധികൃതമായി തട്ടിയെടുക്കാനുള്ള ശ്രമം തടയുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത കൗൺസിലർ പി. ബിജുലാൽ പറഞ്ഞു. സദാനന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.കെ. വേണു, പി.എച്ച്. താഹ, കെ. സന്തോഷ്, ഇ. വിശ്വനാഥൻ, എം. സുനീഷ്, എം. സഹദേവൻ, എ.കെ. ഹസൻകോയ, എ.കെ. കരീം എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികൾ ജനകീയ സമരത്തിന് പിന്തുണയർപ്പിച്ചു. ബാലാവകാശ കമീഷെൻറ ഉത്തരവ് നടപ്പാക്കാൻ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ രംഗത്തിറങ്ങാൻ ജനകീയ സമിതി തീരുമാനിച്ചു. ഇല്ലാത്ത കോടതിവിധി ഉയർത്തിക്കാട്ടി സ്കൂൾ പി.ടി.എ, സംരക്ഷണ സമിതി അംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു. പി.ടി.എ പ്രസിഡൻറ് നൂമാൻ സ്വാഗതവും എം.വി. ഉണ്ണി നന്ദിയും പറഞ്ഞു. ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ്.െഎമാരായ ദിജേഷ്, മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.