ആർ.ടി.ഒ എൻഫോഴ്​സ്​മെൻറി​െൻറ വാഹനപരിശോധന; ലക്ഷം രൂപ പിഴ ഇൗടാക്കി

കക്കോടി: കോഴിക്കോട് ആർ.ടി.ഒ എൻഫോഴ്സ്മ​െൻറ് നടത്തിയ വാഹനപരിശോധനയിൽ 1,22,000 രൂപ പിഴ ഇൗടാക്കി. കോഴിക്കോട്, കൊടുവള്ളി, താമരശ്ശേരി, മുക്കം എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിൽ 127 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. അമിതഭാരം കയറ്റിയ ആറ് വാഹനങ്ങൾ, മോേട്ടാർ സൈക്കിളിൽ സൈലൻസർ രൂപമാറ്റം നടത്തിയ 10 വാഹനങ്ങൾ, കൂളിങ് ഫിലിം ഒട്ടിച്ച കാറുകൾ, രജിസ്ട്രേഷൻ വ്യക്തമായി പ്രദർശിപ്പിക്കാത്ത വാഹനങ്ങൾ എന്നിവ പിടികൂടി. വിദേശരാജ്യ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിച്ച കാറും പിടികൂടിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്ത രണ്ടു പേരുടെ ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മ​െൻറ് ആർ.ടി.ഒ ജോജി പി. ജോസി​െൻറ നിർദേശാനുസരണം എം.വി.െഎ പി. സുനീഷ്, എ.എം.വി.െഎമാരായ ആർ. ശങ്കർ, പി. ഷിജു, ജിനേഷ്, ജിൻസ് ജോർജ് എന്നിവർ പരിശോധനയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT