ജനജാഗ്രതജാഥക്ക് മുക്കത്ത് സ്വീകരണം

മുക്കം: കേന്ദ്രസർക്കാറി​െൻറ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചും സംസ്ഥാന സർക്കാറി​െൻറ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ഇടതുമുന്നണി ജന ജാഗ്രത വടക്കൻജാഥക്ക് മുക്കത്ത് സ്വീകരണം നൽകി. വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട് ജില്ലയിലേക്കെത്തിയ ജാഥയെ അടിവാരത്ത് വെച്ച് നേതാക്കൾ സ്വീകരിച്ചു. മുക്കം പി.സി. ജങ്ഷനിലാണ് ജില്ലയിലെ ആദ്യസ്വീകരണ പരിപാടി നടന്നത്. പ്രവർത്തകർ തുറന്ന ജീപ്പിൽ ജാഥാക്യാപ്റ്റനെ വേദിയിലേക്ക് ആനയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.