സർക്കാർ നടപ്പാക്കുന്നത് വിശുദ്ധ സാമൂഹിക വിപ്ലവം -കോടിയേരി മുക്കം: സംസ്ഥാനത്ത് സർക്കാർ വിശുദ്ധമായ സാമൂഹികവിപ്ലവമാണ് നടപ്പാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് വടക്കൻ മേഖല ജനജാഗ്രത യാത്രക്ക് മുക്കത്ത് നൽകിയ സ്വീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര തീരദേശ ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനപദ്ധതികളാണ് നടപ്പാക്കുന്നത്. റെയിൽവേ, വിമാനത്താവളങ്ങളടക്കം അടിസ്ഥാന വികസനങ്ങൾ നടപ്പാക്കി പാവപ്പെട്ടവർക്കുപോലും പ്രയോജനപ്പെടുന്നതിനുള്ള വികസനനയമാണ് സർക്കാറിനുള്ളത്. മതനിരപേക്ഷതയെ അടിസ്ഥാനമാക്കിയാണ് എല്ലാവർക്കും സുരക്ഷിതത്വം നൽകുന്നത്. കേരളത്തിൽ ബി.ജെ.പിയും ആർ.എസ്.എസും ജനരക്ഷ യാത്ര നടത്തിയത്, ഇടതുപക്ഷത്തെ അട്ടിമറിക്കാനും വർഗീയ കലാപം അഴിച്ചുവിടാനും സാമുദായിക ദ്രുവീകരണം ലക്ഷ്യമിട്ടുമാണ്. സർക്കാർ സംയമനം പാലിച്ചതിനാൽ യാത്ര സമാധാനപരമായി നടന്നു. എന്നാൽ, കേരളം ചുവപ്പുഭീകരതയാെണന്ന് പറഞ്ഞ യാത്രയുടെ അവസാനം രാഷ്ട്രീയ ദുരന്തനാടകമായെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിെൻറ 216 സഖാക്കളെയാണ് ആർ.എസ്. എസുകാർ കൊലപ്പെടുത്തിയത്. ആയിരത്തിലേറെ പേരെ പരിക്കേൽപിച്ചു. ഇ. ചന്ദ്രശേഖരൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയത് പ്ലാസ്റ്ററിട്ട കൈകളുമായാണ്. തെരെഞ്ഞടുപ്പ് ഫലം വന്നതിനെ തുടർന്ന് ആർ.എസ്.എസ് നടത്തിയ അക്രമമായിരുന്നു. ഇതാണോ ചുവപ്പുഭീകരതയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ബി.ജെ.പി ഭരണം വെറും വ്യാമോഹം മാത്രമാണ്. യു.ഡി.എഫ് നടത്താൻ പോകുന്ന പടയൊരുക്കം യാത്ര ഉമ്മൻ ചാണ്ടിക്കെതിരെയുള്ള യാത്രയാണ്. യു.ഡി.എഫിെൻറ അകത്താണ് പടയൊരുക്കം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.പി. ജോയ്, എ. പ്രദീപ് കുമാർ, മുക്കം മുഹമ്മദ്, രാജു, പി.ടി. മാത്യു, കെ. മോഹൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.