'സംഘ്​പരിവാർ അജണ്ടക്ക് വിദ്യാഭ്യാസമന്ത്രി കൂട്ടുനിൽക്കുന്നു'

കോഴിക്കോട്: ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്‌ദി ആഘോഷങ്ങൾ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പി​െൻറ സർക്കുലറിലൂടെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സംഘ് അജണ്ടകൾക്ക് കൂട്ടുനിൽക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രസിഡൻറ് നഈം ഗഫൂർ. ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പി​െൻറ വിവാദമായ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു. ജില്ല സെക്രട്ടറി ലബീബ് കായക്കൊടി അധ്യക്ഷത വഹിച്ചു. െഎ.കെ. ബാസില സ്വാഗതവും മുസ്ലിഹ് പെരിങ്ങൊളം നന്ദിയും പറഞ്ഞു. പ്രകടനത്തിന് സുഫാന ഇസ്ഹാഖ്, ഹരികൃഷ്ണൻ, മെഹ്ജബിൻ, മുഹമ്മദ് ഗസ്സാലി, മുജാഹിദ് മേപ്പയൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.