ഉത്സവം കൂടാനാകാതെ ​െഎ.വി. ശശി

കക്കോടി: അടുത്ത ഉത്സവത്തിനെത്താമെന്ന ഉറപ്പും കുടുംബാംഗങ്ങളെ പരിചയപ്പെടണമെന്ന ആഗ്രഹവും ബാക്കിയാക്കിയാണ് മലയാള സിനിമക്ക് സുഗന്ധം പകർന്ന െഎ.വി. ശശി അരങ്ങൊഴിഞ്ഞത്. രണ്ടുമാസംമുമ്പ് (ആഗസ്റ്റ് 28) കക്കോടി ചെറുകുളം ഇരുപ്പം വീട്ടിലെ കുടുംബക്ഷേത്രത്തിലെത്തിയപ്പോഴാണ് ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം തറവാട്ടിലെ അംഗങ്ങളെ അറിയിച്ചത്. കുടുംബക്ഷേത്രമായ ഇരുപ്പം വീട്ടിലെ ഉത്സവത്തിന് ഫെബ്രുവരിയിൽ ഇത്തവണ എത്തുമെന്ന് തന്നെ കാണാനെത്തിയ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. ഭാര്യ സീമയും ശശിയുടെ പെങ്ങളും മകളും മകളുടെ ഭർത്താവുമൊത്താണ് അവസാനമായി ക്ഷേത്രത്തിലെത്തിയത്. കുറച്ചുകാലമായി ഇടക്കിടെ ക്ഷേത്രത്തിലെത്തി തൊഴുതുപോകാറുണ്ടായിരുന്നുവെന്ന് തറവാട്ട് കാരണവരായ ഇരുപ്പംവീട്ടിൽ പത്മനാഭ​െൻറ ഭാര്യ കമല പറയുന്നു. ക്ഷേത്രത്തി‍​െൻറ പുനരുദ്ധാരണത്തിന് 35,000 രൂപ നൽകിയതായി കമല പറയുന്നു. കഴിഞ്ഞ ഉത്സവത്തി​െൻറ ഒരാഴ്ച മുമ്പ് തൊഴുതുപോയിരുന്നുവെന്ന് കമല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.