ഉള്ള്യേരി ഗവ.എൽ.പി സ്​കൂൾ സർക്കാർ ഏറ്റെടുക്കണം

ഉള്ള്യേരി: 1924ൽ സ്ഥാപിച്ച ഉള്ള്യേരി ഗവ. എൽ.പി സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് കെ.എസ്.ടി.എ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലകമ്മിറ്റി അംഗം ടി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എൻ.എം. ബാലരാമൻ, കെ.വി. സുരേഷ്, എസ്. ശ്രീചിത്ത്, പ്രഭീഷ്, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.എം. സോമൻ (പ്രസി.), കെ. ഷൈനി (വൈ. പ്രസി.), കെ.വി. ബ്രജേഷ് കുമാർ (സെക്ര), സി. ഇന്ദിര (ജോ.സെക്ര), സി.കെ. രാധാകൃഷ്ണൻ (ട്രഷ). മോദിമുക്ത ഭാരതം നിലവില്‍ വരും -രമേശ്‌ ചെന്നിത്തല ഉള്ള്യേരി: അടുത്ത തെരഞ്ഞെടുപ്പോടെ മോദിമുക്ത ഭാരതം നിലവില്‍ വരുമെന്നതി​െൻറ സൂചനയാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചനയെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല. ഉള്ളൂര്‍ പൊയിലുങ്കല്‍ താഴെ സംഘടിപ്പിച്ച ഇന്ദിര ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സതീഷ്‌ കന്നൂര്‍ അധ്യക്ഷത വഹിച്ചു. എന്‍. സുബ്രഹ്മണ്യന്‍, എടാടത്ത് രാഘവന്‍, ടി. ഗണേഷ് ബാബു, ഇ.ടി. ബിനോയ്‌, ഉഷാദേവി, എ.കെ. അബ്ദുല്‍ സമദ്, ഋഷികേശന്‍, വൈശാഖ് കണ്ണോറ, കെ.കെ. ഗംഗാധരൻ, കാര്‍ത്തികേയന്‍, ഷമീര്‍ നളന്ദ, പി. ശ്രീനാഥ്‌, സുനില്‍ കുമാര്‍, കെ. സുരേന്ദ്രന്‍, എന്‍.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.