നടുവണ്ണൂർ: യുവത്വം നാടുണർത്തുന്നു എന്ന പ്രമേയത്തിൽ എസ്.വൈ.എസ് നൊച്ചാട് യൂനിറ്റ് നടത്തിയ സമ്മേളനം സമാപിച്ചു. സമ്മേളനത്തിെൻറ ഭാഗമായി പൈതൃകസംഗമം, കിടപ്പുരോഗികളെ സന്ദർശിക്കുക എന്നിവ സംഘടിപ്പിച്ചു. എൻ.എസ്. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി മുഹമ്മദലി സഖാഫി വള്ള്യാട്, കലാം മാവൂർ, ബഷീർ സഖാഫി കൈപ്രം എന്നിവർ സംസാരിച്ചു. ടി.ടി. ബഷീർ അധ്യക്ഷത വഹിച്ചു. സി. സാജിത് സ്വാഗതവും ടി.ടി. ഷാഫി നന്ദിയും പറഞ്ഞു. ബഹുജനറാലിക്ക് സുൽഫിക്കർ അഹ്സനി, കെ. ഫിറോസ്, അനസ് ആലയാട്ട്, ജാസർ അറഫ, പി.കെ. ഫൈസൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.