കൊയിലാണ്ടി: നടുവത്തൂർ ശാഖ വനിത ലീഗ് കമ്മിറ്റി സുരിയ്യ നിസാർ ഉദ്ഘാടനം ചെയ്തു. സാബിറ നടുക്കണ്ടി അധ്യക്ഷത വഹിച്ചു. ഇ. ഉമ്മർ, ടി.യു. സൈനുദ്ദീൻ, സുനീറ ഹമീദ്, എ.കെ. ഫർസാന എന്നിവർ സംസാരിച്ചു. ബൂത്ത് ലെവൽ ഒാഫിസർമാർക്ക് പരിശീലനം കൊയിലാണ്ടി: വോട്ടർ പട്ടിക പ്രത്യേകം പുതുക്കലിെൻറ ഭാഗമായി ബാലുശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭ മണ്ഡലങ്ങളിലെ ബൂത്ത് ലെവൽ ഒാഫിസർമാർക്ക് പരിശീലനം നൽകും. തീയതി, സ്ഥലം, സമയം എന്നിവ യഥാക്രമം: ഒക്ടോബർ 27: ബാലുശ്ശേരി പഞ്ചായത്ത് കോൺഫറൻസ് ഹാൾ-10 മുതൽ ഒരുമണിവരെ, 27: പേരാമ്പ്ര പഞ്ചായത്ത് കോൺഫറൻസ് ഹാൾ: ഒരുമണി മുതൽ നാലു വരെ, 30: കൊയിലാണ്ടി താലൂക്ക് ഒാഫിസ് കോൺഫറൻസ് ഹാൾ-10 മുതൽ ഒരുമണി വരെ. ബാലുശ്ശേരി മണ്ഡലത്തിലെ ബി.എൽ.ഒമാർ ബാലുശ്ശേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിലും പേരാമ്പ്ര മണ്ഡലത്തിലെ ബി.എൽ.ഒമാർ കൊയിലാണ്ടി താലൂക്ക് ഒാഫിസ് കോൺഫറൻസ് ഹാളിലും പരിശീലനത്തിന് പെങ്കടുക്കണമെന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.