ഫോൺ, ഇൻറർനെറ്റ്​ കണക്​ഷൻ റദ്ദാക്കി; കെ.എസ്​.ആർ.ടി.സിയിൽ റിസർവേഷൻ മടുങ്ങി

കോഴിക്കോട്: കെ.എസ്.ആർ.ടി.സി കോഴിക്കോട് ടെർമിനലിൽ ബുധനാഴ്ച ഒാൺലൈൻ ബസ് റിസർവേഷൻ പൂർണമായും മുടങ്ങി. പണമടക്കാത്തതിനെ തുടർന്ന് ഫോൺ കണക്ഷനും അതുവഴിയുള്ള ഇൻറർനെറ്റ് കണക്ഷനും ബി.എസ്.എൻ.എൽ റദ്ദാക്കിയതാണ് റിസർവേഷൻ പൂർണമായും മുടങ്ങാനിടയാക്കിയത്. രാവിലെ റിസർവേഷൻ മുടങ്ങിയെങ്കിലും ആദ്യം കരുതിയത് സാേങ്കതികതകരാറാണെന്നായിരുന്നു. പിന്നീടാണ് ഇൻറർനെറ്റ് കണക്ഷൻ റദ്ദായ വിവരം അറിയുന്നത്. ദീർഘദൂരയാത്രചെയ്യേണ്ട നിരവധിപേരാണ് ഇതോടെ ദുരിതത്തിലായത്. പലരും പിന്നീട് സ്വകാര്യബസുകളെ ആശ്രയിക്കുകയായിരുന്നു. തിരുവനന്തപുരത്തു നിന്നാണ് പതിവായി ബി.എസ്.എൻ.എല്ലി​െൻറ ബിൽ അടക്കാറെന്നും പ്രശ്നം വ്യാഴാഴ്ച രാവിലെയോടെ പരിഹരിക്കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT