ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും നയങ്ങൾ രാജ്യത്തെ ദുരിതക്കയത്തിലേക്ക് എത്തിച്ചു - -കോടിയേരി കൊടുവള്ളി: രാജ്യത്ത് ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും നയങ്ങൾ ദുരിതക്കയത്തിലേക്ക് എത്തിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജന ജാഗ്രത യാത്രക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദാരീകരണ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്ന ഭരണകൂടങ്ങൾ മാറണം. ഇതിനു പകരം ബദൽ നയങ്ങൾ നടപ്പാക്കുന്ന ഭരണ സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സമഗ്ര വികസന പദ്ധതിയുമായിട്ടാണ് ഇടതുപക്ഷം അധികാരത്തിൽ വന്നത്. എന്നാൽ, ഈ സർക്കാറിനെ അട്ടിമറിക്കാനാണ് ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നത്. രാജ്യത്തിെൻറ പൈതൃകമായ താജ്മഹലിനു നേരെ വരെ ഇവർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിെൻറ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജാഥ അസി. ലീഡർ സത്യൻ മൊകേരി, സ്കറിയ തോമസ്, കോതൂർ മുഹമ്മദ്, ആർ.പി. ഭാസ്കര കുറുപ്പ് എന്നിവർ സംസാരിച്ചു. കെ. ബാബു സ്വാഗതവും സി.പി. നാസർകോയ തങ്ങൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.