കോഴിക്കോട്: പുതുമുഖങ്ങളെയും പരിചയസമ്പന്നരായ താരങ്ങളെയും ഉൾപ്പെടുത്തി വി.എം. അനിൽ സംവിധാനം ചെയ്യുന്ന 'ഒമ്പതാം വളവിനപ്പുറം' വെള്ളിയാഴ്ച തിയറ്ററുകളിലെത്തുമെന്ന് സിനിമ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് നഗരത്തിൽ വ്യത്യസ്ത ബിസിനസ് ചെയ്യുന്ന അഞ്ച് യുവാക്കളെ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കിയിട്ടുള്ളത്. ജോയ് മാത്യു, മാമുക്കോയ, ജെന്നിഫർ ആൻറണി, നിർമൽ പാലാഴി, ശശി കലിംഗ തുടങ്ങിയവർക്കൊപ്പം പുതുമുഖമായ സാദി പി.എം, ഹാസ്യതാരങ്ങളായ പ്രദീപ് ബാൽ, സി.ടി. കബീർ, ഷൈജു പേരാമ്പ്ര എന്നിവരും വേഷമിടുന്നു. വെള്ളിമാടുകുന്ന് ജെ.ഡി.ടി സ്കൂളിലെ അധ്യാപകനാണ് സാദി പി.എം. സിക്സർ ഫിലിംസിെൻറ ബാനറിൽ ഗിരീഷ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന സിനിമ നിർമിക്കുന്നത് ലക്ഷ്മി നാരായണൻ മൺപെട്ട് ആണ്. സംഗീത സംവിധാനം അജിത് നാരായണൻ നിർവഹിച്ചിരിക്കുന്നു. ഒരിടവേളക്കുശേഷം ജാസി ഗിഫ്റ്റ് ആദ്യമായി ഈ സിനിമയിൽ പാടുന്നുണ്ട്. പ്രമുഖ സംവിധായകൻ വി.എം. വിനുവിെൻറ സഹോദരൻ വി.എം. അനിലിെൻറ ആദ്യ സംവിധാന സംരംഭമാണിത്. ലക്ഷ്മി നാരായണൻ, നിർമൽ പാലാഴി, സാദി പി.എം, പ്രദീപ് ബാൽ, സി.ടി കബീർ, ഷൈജു പേരാമ്പ്ര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.