സെപ്​റ്റിക്​ ടാങ്കിൽ വീണ പശുവിനെ ഫയർഫോഴ്‌സ് രക്ഷിച്ചു

വടകര: സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ സാഹസികമായി ഫയർഫോഴ്സ് രക്ഷിച്ചു. നെല്ലാച്ചേരി ചെറിയേരി ക്ഷേത്രത്തിന് സമീപം ചെറിയേരി ബാല​െൻറ അഞ്ചു മാസം ഗർഭിണിയായ പശുവിനെയാണ് വടകര ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചത്. ശനിയാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. 12 അടി താഴ്ചയിലുള്ള പഴയ കക്കൂസ് ടാങ്കി​െൻറ സ്ലാബ് തകർന്ന് പശു വീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനിടയിലാണ് പശുവിനെ പുറത്തെടുത്തത്. വടകര ഫയർഫോഴ്സിലെ ലീഡിങ് ഫയർമാൻ പി.കെ. സജിലൻ, സഹപ്രവർത്തകരായ എസ്. അരുൺ, ടി.പി. ഷിജു, ലതീഷ്, കെ.ബി. സുരേഷ്, പി.കെ. റിനീഷ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.