ജനജാഗ്രതായാത്ര ഒക്ടോബർ 25ന്​ ജില്ലയിൽ

ജനജാഗ്രതായാത്ര 25ന് ജില്ലയിൽ കോഴിക്കോട്: കാസർകോടുനിന്ന് ആരംഭിച്ച എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ജനജാഗ്രതായാത്ര ഒക്ടോബർ 25, 26 തീയതികളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജാഥക്ക് ജില്ലയിൽ വരവേൽപ് നൽകുന്നതിന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് തീരുമാനിച്ചു. ഒക്ടോബർ 25-ന് രാവിലെ ഒമ്പതിന് ജില്ല അതിർത്തിയായ അടിവാരത്ത് സ്വീകരിക്കും. രാവിലെ 10ന് മുക്കം, 11-ന് കൊടുവള്ളി, വൈകീട്ട് മൂന്നിന് ബാലുശ്ശേരി, നാലിന് പേരാമ്പ്ര, അഞ്ചിന് പുറമേരി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണം നൽകും. വൈകുന്നേരം ആറിന് വടകരയിൽ ബഹുജനറാലിയോടെ പരിപാടി സമാപിക്കും. ഒക്ടോബർ 26-ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി, പകൽ മൂന്നിന് നന്മണ്ട, നാലിന് മടവൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം 5.30ന് മുതലക്കുളത്ത് സമാപിക്കും. സമാപനസമ്മേളനത്തിൽ കാൽ ലക്ഷം പേർ അണിനിരക്കുമെന്ന് സി.പി.എം സെക്രട്ടറി പി. മോഹനൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.