മെഡിക്കൽ കോളജ് എ.സി വീണ്ടും തകരാറിലായി; ഉടൻ പരിഹരിച്ചു

മെഡിക്കൽ കോളജ് എ.സി വീണ്ടും തകരാറിലായി; ഉടൻ പരിഹരിച്ചു കോഴിക്കോട്: തകരാർ പരിഹരിച്ച് ഒരു രാത്രി പുലരും മുമ്പേ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ എ.സി വീണ്ടും കേടായി. എന്നാൽ ഡോക്ടർമാരുടെ സമ്മർദത്തെത്തുടർന്ന് ഏറെ വൈകാതെ നന്നാക്കി. വെള്ളിയാഴ്ച വൈകീട്ടോടെ നേരെയാക്കിയ എ.സിയാണ് ശനിയാഴ്ച രാവിലെ ഒമ്പതായപ്പോൾ പഴയപടിയായത്. തങ്ങളുടെ പരിശോധന പുറത്തേക്ക് മാറ്റുമെന്ന മുന്നറിയിപ്പുമായി ഡ്യൂട്ടി ഡോക്ടർമാർ രംഗത്തുവന്നതോടെയാണ് തകരാർ പരിഹരിക്കാൻ വെള്ളിയാഴ്ച നടപടിയായത്. എന്നാൽ വീണ്ടും തകരാറിലായതോടെ ഇതേ ഭീഷണി ഡോക്ടർമാർ ആവർത്തിക്കുകയായിരുന്നു. ഒരു മണിക്കൂറിനകം പരിഹാരമുണ്ടായില്ലെങ്കിൽ പുറത്തേക്കിറങ്ങുമെന്നാണ് അവർ പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് പി.ഡബ്ലിയു.ഡി ഇലക്ട്രിക്കൽ അധികൃതരെത്തി പ്രശ്നം പരിഹരിച്ചു. പത്ത് മണിയോടെ തകരാർ പരിഹരിച്ച് പ്രവർത്തനം പുനരാരംഭിച്ചു. അതേസമയം, വെള്ളിയാഴ്ച നന്നാക്കിയ എ.സി മണിക്കൂറുകൾക്കകം കേടായതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.