കെ.എസ്​.യു ഡി.ഡി.ഇ ഒാഫിസ്​ ഉപരോധിച്ചു

കെ.എസ്.യു ഡി.ഡി.ഇ ഒാഫിസ് ഉപരോധിച്ചു കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആർ.എസ്.എസ്വത്കരിക്കുന്നതി​െൻറ ഭാഗമായി വിദ്യാഭാരതിയുടെ നേതൃത്വത്തിൽ സംസ്കൃതി വിജ്ഞാൻ പരീക്ഷ എന്ന പേരിൽ ആർ.എസ്.എസ് നേതാക്കളെ വീരപുരുഷന്മാരായി ചിത്രീകരിച്ച് സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് പുസ്തകവിതരണം നടത്തിയ നടപടിക്കെതിരെ കെ.എസ്.യു ജില്ല കമ്മിറ്റി ഡി.ഡി.ഇ ഒാഫിസ് ഉപരോധിച്ചു. പുസ്തക വിതരണം നടത്തിയ സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പുസ്തക വിതരണം നിർത്തിവെക്കാൻ നടപടിവേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ നേതൃത്വം നൽകി. വിഷയം അന്വേഷിക്കാൻ വടകര ജില്ല വിദ്യാഭ്യാസ ഒാഫിസർക്ക് ചുമതല നൽകിയെന്നും വിതരണംചെയ്ത അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്നും രേഖാമൂലം എഴുതി തന്നതി​െൻറ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. ജിനീഷ്ലാൽ മുള്ളാശ്ശേരി, ധനീഷ് ഭാസ്കർ, രാഗിൻ രാജ്, അഫ്ഷിൻ കെ.പി, ഫായിസ് നടുവണ്ണൂർ, ഫുവാദ് സെനിൻ, മുഹമ്മദ് ബസാം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.