കുറ്റിക്കാട്ടൂർ: അവസാനം നാട്ടുകാരുടെ മുറവിളിക്കു മുന്നിൽ പഞ്ചായത്തധികൃതർ മുട്ടുമടക്കി. കുറ്റിക്കാട്ടൂർ ഹൈസ്കൂൾ തടപ്പറമ്പ് റോഡിന് നാല് ലക്ഷം രൂപ അനുവദിച്ചു. മുവ്വായിരത്തിലധികം വിദ്യാർഥികളും 110 അധ്യാപക അനധ്യാപകരും രക്ഷിതാക്കളും അഞ്ഞൂറിലധികം വീട്ടുകാരും മുഖ്യമായും ആശ്രയിക്കുന്ന റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ കാലങ്ങളായുള്ള പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി. ഹൈസ്കൂളിലും പരിസര പ്രദേശത്തും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ വാഹനങ്ങൾ വരാത്ത നിലയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. വാർഡ് മെംബർ ബി.ജെ.പിയും പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫുമായതുകൊണ്ടാണ് അടിയന്തര പ്രാധാന്യത്തിൽ റീ ടാറിങ് നടത്തേണ്ട പ്രവൃത്തി മുടങ്ങുന്നതെന്ന ആക്ഷേപവും നിലനിന്നിരുന്നു. സ്കൂൾ പി.ടി.എയുടെ കടുത്ത സമ്മർദം ഈ വിഷയത്തിൽ ഉണ്ടാവാതെ വന്നപ്പോൾ ചില അധ്യാപകർ പഞ്ചായത്തിൽ നേരിട്ടെത്തി പ്രതിഷേധം അറിയിച്ചിരുന്നു. റോഡ് വിഷയത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മലയോരം െറസിഡൻറ്സ് അസോസിയേഷനും വെൽഫെയർ പാർട്ടിയും ബോർഡുകൾ സ്ഥാപിച്ചു. ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് എം. അനീസിെൻറ നേതൃനേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്തക്ക് നിവേദനം നൽകിയിരുന്നു. പഞ്ചായത്തിലെ ഉദ്യോഗസ്ഥെരത്തി റോഡ് പ്രവൃത്തിക്കുള്ള എസ്റ്റിമേറ്റ് തുക 5.30 ലക്ഷമാകുമെന്ന് പഞ്ചായത്തിനെ ധരിപ്പിച്ചു. ശനിയാഴ്ച ചേർന്ന ബോർഡ് മീറ്റിങ്ങിലെ വാദപ്രതിവാദങ്ങൾക്കുശേഷം നാലു ലക്ഷം രൂപ പാസാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.