മൂന്നാഴ്ചയായി കുടിവെള്ളമില്ല; നാട്ടുകാർ ദുരിതത്തിൽ താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ അരേറ്റക്കുന്ന്, അരേറ്റുംചാലിൽ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് കുടിവെള്ളവിതരണം മുടങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. അമ്പതോളം കുടുംബങ്ങളാണ് ഇതൂമൂലം പ്രയാസപ്പെടുന്നത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ നിരവധി തവണ വിവരമറിയിച്ചിട്ടും കുടിവെള്ള വിതരണം പുനരാരംഭിക്കാനുള്ള നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കരിങ്ങമണ്ണ പമ്പ് ഹൗസ് ഉപരോധിച്ചു. താമരശ്ശേരി പൊലീസെത്തി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും യൂത്ത് ലീഗ് ഭാരവാഹികളുമായി ചർച്ച നടത്തി. മൂന്നു ദിവസത്തിനകം തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഉറപ്പിനെതുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു. യൂത്ത് ലീഗ് പ്രകടനം താമരശ്ശേരി: ഐ.എച്ച്.ആർ.ഡി കോളജ് കെട്ടിട നിർമാണത്തിൽ കാരാട്ട് റസാഖ് എം.എൽ.എ അഴിമതിക്ക് വഴിയൊരുക്കിയെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ പ്രകടനവും പൊതുയോഗവും നടന്നു. പ്രതിഷേധ പരിപാടി നിയോജക മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി റഫീക്ക് കൂടത്തായി ഉദ്ഘാടനം ചെയ്തു. സുബൈർ വെഴുപ്പൂർ അധ്യക്ഷത വഹിച്ചു. പി.കെ. ഹസൻ ഫാസിൽ, സൽമാൻ അരീക്കൽ, റാഫി ഈർപ്പോണ, അലി ഫൈസൽ, എൻ.പി. അൻവറലി, നിയാസ് ഇല്ലിപ്പറമ്പിൽ, ജലീൽ തച്ചംപൊയിൽ, മുനീർ കാരാടി, റാഷിദ് പരപ്പൻപൊയിൽ എന്നിവർ സംസാരിച്ചു. എം.ടി. അയ്യൂബ്ഖാൻ സ്വാഗതവും കെ.സി. ഷാജഹാൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ഫാസിൽ കാഞ്ഞിരത്തിങ്കൽ, ആഷിഖ് ,ആസാദ് കാരാടി, സക്കരിയ അമ്പായത്തോട്, നസൽ തച്ചംപൊയിൽ, കെ.പി. മൂസക്കുട്ടി, റഫീഖ് ചെമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി. രക്ത ഗ്രൂപ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു താമരശ്ശേരി: ഹെൽത്ത്കെയർ ഫൗണ്ടേഷൻ ബ്ലഡ് ഡോണേഴ്സ് ഫോറം മങ്ങാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി രകത ഗ്രൂപ് നിർണയവും രക്തദാന ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു. വാർഡ് മെംബർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജീദ് മാസ്റ്റർ, സി.പി. റഷീദ, സറീജ്, പി.പി. ലത്തീഫ്, എ. ഹൈദർ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, ശിഹാബുദ്ദീൻ, പി.പി. സജീർ, പി.പി. നഈം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.