യുവാവി​െൻറ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം

പേരാമ്പ്ര: ചേനോളി കളോളിപ്പൊയിലിലെ നീലോത്ത് സുധീഷി​െൻറ (36) ദുരൂഹ മരണത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലാത്ത പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് പിതാവ് ബാലൻ, മാതാവ് കല്യാണി എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവറായിരുന്ന സുധീഷിനെ കഴിഞ്ഞ മാർച്ച് 10നാണ് ഇയാളുടെ ഓട്ടോയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മക​െൻറ ദുരൂഹ മരണത്തെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി സി.പി.എം ഇടപെട്ട് നിഷ്ക്രിയമാക്കിയെന്നും ഇവർ പറയുന്നു. മക​െൻറ ദുരൂഹ മരണത്തെപ്പറ്റി ശരിയായ അന്വേഷണം നടത്തി കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ കൂടിയായ തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് നിവേദനം നൽകിയെങ്കിലും നീതി കിട്ടിയില്ല. ദലിത് കുടുംബാംഗങ്ങളായ തങ്ങളോട് പട്ടികജാതി മന്ത്രി എ.കെ. ബാലനും അനീതിയാണ് കാണിച്ചത്. കൂലിപ്പണിക്കാരനായ ബാലനും ഹൃദ്രോഗിയായ കല്യാണിയും നീതിക്കായി അലഞ്ഞിട്ടും ആവശ്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തെങ്കിലും നിസ്സാര വകുപ്പ് ചേർത്തതു കാരണം കോടതി ജാമ്യത്തിൽ വിടുകയായിരുന്നു. സുധീഷിനെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയത് ഇവരായിരുന്നെന്നും പറയുന്നു. ബി.ജെ.പി പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡൻറ് കെ. വത്സരാജ്, നൊച്ചാട് പഞ്ചായത്ത് സമിതി പ്രസിഡൻറ് കെ.ഇ. സേതുമാധവൻ, പേരാമ്പ്ര പഞ്ചായത്ത് ജന. സെക്രട്ടറി സി.കെ. ഷാജു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.