പയ്യോളി: ഫിഷറീസ്-സിവിൽ സപ്ലൈസ് വകുപ്പുകളുടെ സംയുക്ത സംരംഭമായ തീരമൈത്രി പ്രൊവിഷൻ സ്റ്റോർ അയനിക്കാട് ഭഗവാൻമുക്കിൽ പ്രവർത്തനം ആരംഭിച്ചു. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ പി. കുൽസു അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ മഠത്തിൽ നാണു ആദ്യവിൽപന നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കൂടയിൽ ശ്രീധരൻ, സജിനി കോഴിപറമ്പത്ത്, എം.വി. സമീറ, കൗൺസിലർമാരായ സി.പി. ഫാത്തിമ, പി. ബാലകൃഷ്ണൻ, കെ.വി. ചന്ദ്രൻ, വിവിധ ട്രേഡ് യൂനിയൻ പ്രതിനിധികളായ വി.പി. സജീന്ദ്രൻ, കെ. ഗംഗാധരൻ, കെ. ഫൽഗുനൻ, സപ്ലൈകോ ജൂനിയർ മാനേജർ ടി.സി. സജീവൻ എന്നിവർ സംസാരിച്ചു. ഫിഷറീസ് അസി. ഡയറക്ടർ പി.കെ. രഞ്ജിനി സ്വാഗതവും വിജുല നന്ദിയും പറഞ്ഞു. രക്തസാക്ഷി ദിനാചരണവും സമ്മേളന സമാപനവും പയ്യോളി: പി.ടി. അമ്മദ്-ഉണ്ണിര രക്തസാക്ഷി ദിനാചരണവും സി.പി.എം ലോക്കൽ സമ്മേളന സമാപനവും മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പി.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ദാസൻ എം.എൽ.എ, ഏരിയ സെക്രട്ടറി ടി. ചന്തു, പി.കെ. പ്രേംനാഥ്, പി. ഗോപാലൻ, സി. സുരേഷ് ബാബു, കൂടയിൽ ശ്രീധരൻ, എൻ.ടി. രാജൻ എന്നിവർ സംസാരിച്ചു. നേരത്തേ നടന്ന പ്രതിനിധി സമ്മേളനം ജില്ല സെക്രേട്ടറിയറ്റ് അംഗം പി. വിശ്വൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.