റേഷൻകാർഡ് ഹിയറിങ്​

കോഴിക്കോട്: റേഷൻകാർഡ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കുള്ള ഹിയറിങ് ഒക്ടോബർ 23 മുതൽ 31 വരെ അതാത് റേഷൻകടകളിൽ വെച്ചുനടത്തുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. പഴയ റേഷൻ കാർഡ്, പുതിയ റേഷൻകാർഡ്, വീടി​െൻറ നികുതിയടച്ച രസീതി എന്നിവ സഹിതം നിശ്ചിത തീയതികളിൽ കാർഡുടമകൾ നേരിട്ട് ഹാജരാകണം. തീയതി, റേഷൻ കട നമ്പർ, വിതരണ സ്ഥലം എന്നീ ക്രമത്തിൽ: ഒക്ടോബർ 23ന്: 18, 11, 8 - (താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി), 50, 54 -(പയ്യോളി), 90 (നടുവത്തൂർ), 251 (നരയംകുളം). 24ന്: 12, 13, 15 - (താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി) 53, 62 -(അയനിക്കാട്) 197, 128 (കൈതക്കൽ). 139, 154, 273 -(കായണ്ണ ടൗൺ). 25ന്: 296, 36, 300 (താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി). 55 -(പയ്യോളി ബീച്ച്), 131, 136 - (മുളിയങ്കൽ), 166, 205 -(പുളിയോട്ടുമുക്ക്). 26ന്: 79, 89 -(കാവുംവട്ടം റേഷൻകട പരിസരം). 30 -(താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി), 61-(പയ്യോളി ബീച്ച്), 91 -(കീഴരിയൂർ), 165, 196 (പള്ളിയത്തുകുനി). 27ന്: 297 (നടേരി), 34- (താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി), 65 -(കൊളാവിപ്പാലം), 107, 93 -(ജനകീയമുക്ക്), 246, 234 (ത്രിക്കുറ്റിശ്ശേരി), 28ന്: 27, 285, 35 -(താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി), 291, 58 -(തിക്കോടി ബീച്ച്), 301, 167, 135 -(കോട്ടൂർ), 94, 80- (മേപ്പയൂർ ടൗൺ), 30ന്: 78 (-ഒറ്റക്കണ്ടം), 173, 144 -(ആനവാതിൽ), 149, 209 - (വാകയാട്), 106 (മേപ്പയൂർ), 252 (പാലക്കുളം), 31ന്: 232, 172, 255 -(മുണ്ടോത്ത്), 299, 150 (പൂനത്ത്), 151, 116 -(റേഷൻകട പരിസരം, 284 -(ഹിൽബസാർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.