പേരാമ്പ്ര: കോളജ് വിദ്യാർഥിയുടെ ചികിത്സാ ചെലവ് കണ്ടെത്താൻ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ഭക്ഷ്യമേള നടത്തി. വിദ്യാർഥികൾ വീട്ടിൽ നിന്നുണ്ടാക്കിയ വിവിധതരം പലഹാരങ്ങളാണ് മേളയിലെത്തിയത്. കപ്പയും മീനും വിവിധതരം അപ്പങ്ങൾ, ഉണ്ടകൾ തുടങ്ങിയ സ്വാദൂറും വിഭവങ്ങൾക്ക് മേളയിൽ ആവശ്യക്കാേരറെയായിരുന്നു. സ്കൂളിൽ നടന്ന മേള പ്രിൻസിപ്പൽ ആർ.ബി. കവിത ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.കെ. മുഹമ്മദ്, സ്കൗട്ട് മാസ്റ്റർ ഇ. ബിജു, ഗൈഡ് ക്യാപ്റ്റൻ പി. ഷീബ, സ്റ്റാഫ് സെക്രട്ടറി വി. ബാബുരാജ്, ഷനീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.