പേരാമ്പ്ര: ഉപജില്ല സാമൂഹികശാസ്ത്ര മേളയില്‍ ഹയര്‍സെക്കൻഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നടുവണ്ണൂര്‍ ജി.എച്ച്.എസ്.എസും യു.പി വിഭാഗത്തില്‍ ആതിഥേയരായ വാല്യക്കോട് എ.യു.പി സ്‌കൂളും ചാമ്പ്യന്മാരായി. എൽ.പി വിഭാഗത്തില്‍ തൃക്കുറ്റിശ്ശേരി ജി.യു.പി സ്കൂളിനാണ് ഒന്നാം സ്ഥാനം. ഹയര്‍സെക്കൻഡറി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പേരാമ്പ്ര എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. യു.പി വിഭാഗത്തിൽ മാട്ടനോട് യു.പി സ്‌കൂളും എൽ.പിയില്‍ രാമല്ലൂര്‍ ജി.എൽ.പി സ്‌കൂളും രണ്ടാം സ്ഥാനത്തെത്തി. നൊച്ചാട് പഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണന്‍ മേള ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ സുനില്‍കുമാര്‍ അരീക്കാംവീട്ടില്‍, കെ.ടി.ബി. കല്‍പത്തൂർ, ഗീത കല്ലായി, എം. സുഭാഷ്, കണ്‍വീനര്‍ ദിനേശ് കുമാര്‍ മാട്ടനോട്, വി.വി. ദിനേശൻ, കെ.യു. ജിതേഷ്, ടി.സി. കുഞ്ഞമ്മദ്, കുഞ്ഞമ്മദ് മിന, മൂസ ചെരിപ്പേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.