വെള്ളിയൂരിലെ ലഹരി വ്യാപന ആരോപണം അന്വേഷിക്കണം ^യൂത്ത്​ ലീഗ്​

വെള്ളിയൂരിലെ ലഹരി വ്യാപന ആരോപണം അന്വേഷിക്കണം -യൂത്ത് ലീഗ് പേരാമ്പ്ര: വെള്ളിയൂരിൽ ലഹരി വ്യാപിക്കുന്നു എന്ന ആരോപണം അന്വേഷിക്കാൻ അധികാരികൾ‍ തയാറാവണമെന്ന്‍ നൊച്ചാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരിയുടെ പേരുപറഞ്ഞ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ നിരന്തരം പുറത്തുനിന്ന് ആളുകളെ ഇറക്കി മർദിച്ച് ഗുണ്ടകള്‍ നിയമം കൈയിലെടുക്കുകയാണ്. നൊച്ചാട് ഹയര്‍ സെക്കൻഡറി സ്കൂളിനെ തകര്‍ക്കലാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ കുറെ കാലങ്ങളായി വെള്ളിയൂരില്‍ മുസ്‌ലിം ലീഗി​െൻറ കൊടിമരങ്ങളും ബോര്‍ഡുകളും നിരന്തരം നശിപ്പിക്കപ്പെടുകയാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ല. നാടുമുഴുവന്‍ മദ്യമൊഴുക്കാന്‍ ഉത്തരവിറക്കിയ എക്സൈസ് വകുപ്പ് മന്ത്രിയുടെ നാട്ടില്‍ തന്നെ ലഹരിമരുന്ന് മാഫിയ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. വി.എൻ. നൗഫൽ അധ്യക്ഷത വഹിച്ചു. മുനീര്‍ നൊച്ചാട്, സലിം മിലാസ്, ഷമീം അഹമ്മദ്, സമീര്‍ കെ. വാളൂർ, പി.കെ. അസ്ബീർ, ടി.പി. അനസ്, സി.പി. ഹനീഫ, അസീബ് ചേനോളി, സി.എച്ച്. ഷാഹിദ്, കെ. ഹാരിസ്, ആർ.കെ. മുജീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.