മേപ്പയൂർ: പഞ്ചായത്തിലെ കരുവോട് ചിറയുടെ ഭാഗമായുള്ള കണ്ടംചിറ കീഴ്പ്പയ്യൂർ പാടശേഖരങ്ങളിലെ 250 ഏക്കർ സ്ഥലത്ത് കൃഷി ഇറക്കാനുള്ള ഒരുക്കവുമായി പഞ്ചായത്തും കൃഷിഭവനും പ്രദേശത്തെ കർഷക കർമസേന കൂട്ടായ്മയും കൈകോർക്കുന്നു. ഒരുകാലത്ത് കാർഷിക സമൃദ്ധികൊണ്ട് അറിയപ്പെട്ട പ്രദേശമായിരുന്നു മേപ്പയൂർ പഞ്ചായത്തിലെ കരുവോട് ചിറ. അന്യം വന്നുപോയ പ്രദേശത്തിെൻറ കാർഷിക സംസ്കാരം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യസാക്ഷാത്കാരം മുന്നിൽ കണ്ടാണ് 'നൂറ് മേനി നൂറ് ഹെക്ടർ' എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. കീഴ്പയ്യൂർ കമ്മന നടന്ന ആസൂത്രണ സമിതി യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസി. കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സ്മിത നന്ദിനി, ശ്രീജയ, പി.പി. രാധാകൃഷ്ണൻ, സറീന ഒളോറ, എം.കെ. ഇസ്മയിൽ, സി.കെ. ഗോപാലൻ, മനോജൻ തിരുത്തിൽ പാറ, അത്തോളി കുഞ്ഞബ്ദുല്ല, വിമല കൂനിയത്ത്, നെല്യാട്ടുമ്മൽ മൊയ്തീൻ, എൻ. ശ്രീധരൻ എന്നിവർ പങ്കെടുത്തു. പാടശേഖര കാർഷിക കർമസേന സമിതി കൺവീനർ ഇസ്മയിൽ കമ്മന സ്വാഗതം പറഞ്ഞു. ഫുട്ബാൾ ടൂർണമെൻറ് മേപ്പയൂർ: ചെറുവണ്ണൂർ ശാഖ എം.എസ്.എഫ് കമ്മിറ്റി, പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ 'സ്നേഹപൂർവം ദയൂബന്ദിലേക്ക്' എന്ന രാഷ്ട്രീയപ്രമേയത്തിെൻറ ഭാഗമായി പഞ്ചായത്തുതല ത്രീസ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു. ജൂനിയർ വിഭാഗത്തിൽ ടൗൺ ടീം മുയിപ്പോത്തും, സീനിയർ വിഭാഗത്തിൽ കണ്ടീത്താഴ ടീമും വിജയികളായി. ബെസ്റ്റ് എമർജിങ് പ്ലയറായി മുയിപ്പോത്ത് ടീമിലെ ഹംഷിദിനെയും ബെസ്റ്റ് പ്ലയറായി കക്കറമുക്ക് ടീമിലെ അബിൻ രാജിനെയും തെരഞ്ഞെടുത്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കരീം കോച്ചേരി ട്രോഫികൾ വിതരണം ചെയ്തു. എം.എസ്.എഫ് ശാഖ പ്രസിഡൻറ് റയീസ് ചെറുവണ്ണൂർ അധ്യക്ഷത വഹിച്ചു. പി.കെ. മൊയ്തീൻ, എം.വി. മുനീർ, കെ.കെ. നൗഫൽ, വി.ടി.കെ. അബ്ദുറഹിമാൻ, നിഷാദ് മുയിപ്പോത്ത്, സിദ്ദീഖ് ചെറുവണ്ണൂർ, അസ്ലം ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ചെറുവണ്ണൂർ സ്വാഗതവും സിയാദ് ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.