മുജാഹിദ് സംസ്ഥാന സമ്മേളനം: പേരാമ്പ്ര മണ്ഡലം പ്രചാരണോദ്ഘാടനം നടുവണ്ണൂരിൽ

നടുവണ്ണൂർ: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണാർഥം പേരാമ്പ്ര മണ്ഡലം പ്രചാരണോദ്ഘാടനം ഇൗ മാസം 23ന് നടുവണ്ണൂരിൽ നടക്കും. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ എം. സലാഹുദ്ദീൻ മദനി ഉദ്ഘാടനം ചെയ്യും. യോഗം കെ.എൻ.എം. കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻറ് വി.പി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ഫണ്ട് ഉദ്ഘാടനം പ്രഫ. അബ്ദുൽ സലാമിൽനിന്ന് സംഭാവന സ്വീകരിച്ച് ആർ.കെ. മൂസ നിർവഹിച്ചു. സി. ഇബ്രാഹിം ഫാറൂഖി അധ്യക്ഷത വഹിച്ചു. എം.ടി. റസാഖ്, ഇല്ലത്ത് അഹ്മദ്, സി.ടി. കുഞ്ഞായി, വി.വി. ഇബ്രാഹിം, ഇബ്രാഹിം പുനത്തിൽ, വി.പി. മുഹമ്മദ്, പി. കുഞ്ഞിമൊയ്തീൻ, കുഞ്ഞമ്മദ് പന്തിരിക്കര എന്നിവർ സംസാരിച്ചു. ശനിയാഴ്ച നാലു മണിക്ക് നടുവണ്ണൂരിൽ മീഡിയ സെമിനാർ നടക്കും. ബൈത്തുറഹ്മ ഫണ്ട് ഉദ്ഘാടനം നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്തിലെ മൂലാട് പ്രദേശത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും ജി.സി.സി കെ.എം.സി.സിയും ചേർന്നു നിർമിക്കുന്ന ബൈത്തുറഹ്മയുടെ ഫണ്ട് ചേലേരി മമ്മുക്കുട്ടിയിൽനിന്ന് സ്വീകരിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.പി. ഹസൻകോയ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ. അസീസ്, ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് സമദ് പൂനത്ത്, ഷഫീഖ് മൂലാട്, ബഷീർ രാരോത്ത്, റിയാസ് കായണ്ണ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.