മേപ്പയൂർ: റോഡ് തകർന്ന് അപകട ഭീഷണിയിലായിട്ട് മാസം കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നിെല്ലന്ന് പരാതി. അരിക്കുളം കുരുടിമുക്ക്- നടുവണ്ണൂർ റോഡിൽ പൈങ്ങാറത്താഴയാണ് റോഡിന് വശത്തുള്ള വൻ മരം വയലിലേക്ക് മറിഞ്ഞ് റോഡിൽ കുഴിയുണ്ടായത്. മരത്തിെൻറ വേരുകൾ റോഡിനടിയിലേക്ക് പടർന്നതിനാൽ ശക്തമായ മഴപെയ്യുമ്പോൾ കുഴിയുടെ വ്യാപ്തി കൂടിവരുന്നുണ്ട്. രാത്രികാലങ്ങളിലാണ് ഇവിടെ അപകട സാധ്യത വർധിക്കുന്നത്. എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചംമൂലം ഈ വശം ചേർന്ന് പോകുന്ന വാഹനങ്ങൾ കുഴിയിൽ വീഴാൻ സാധ്യത കൂടുതലാണ്. രാപ്പകൽ വ്യത്യാസമില്ലതെ കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന ഈ റോഡിലെ കുഴി അടച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ് അരിക്കുളം മണ്ഡലം പ്രസിഡൻഡ് ബിൻസിൻ മൂഹമ്മദ് ആവശ്യപ്പെട്ടു. അധികൃതരുടെ അനാസ്ഥക്കെതിരെ പൊതുമരാമത്ത് വകുപ്പിന് യൂത്ത് കോൺഗ്രസ് പരാതി നൽകും. പേരാമ്പ്ര- പയ്യോളി റോഡ് അപകടാവസ്ഥ ഉടൻ പരിഹരിക്കണം -യൂത്ത്ലീഗ് മേപ്പയൂർ: വർഷങ്ങളായി അറ്റകുറ്റപണി നടത്താത്ത പേരാമ്പ്ര- പയ്യോളി റോഡിലൂടെ യാത്ര ദുഷ്‌കരമാണെന്നും ഇതിന് ഉടൻ പരിഹാരം കാണണമെന്നും യൂത്ത് ലീഗ് മേപ്പയൂർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡൻറ് എം.കെ. അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്തു. വി. മുജീബ് അധ്യക്ഷത വഹിച്ചു. ടി.കെ.എ. ലത്തീഫ്, കെ.എം.എ. അസീസ്, കെ.കെ. മൊയ്തീൻ, യു.കെ. അബ്ദുല്ല, കെ.കെ. ജലീൽ എന്നിവർ സംസാരിച്ചു. ആഷിദ് ചാവട്ട് സ്വാഗതവും ലബീബ് അഷ്‌റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.