പേരാമ്പ്ര: പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റ്, ജനമൈത്രി പൊലീസ്, പേരാമ്പ്ര പൊലീസ് എന്നിവർ സംയുക്തമായി ലഹരിക്കെതിരെ 'യെസ് ടു ഗോൾ, നോ ടു ഡ്രഗ്സ്' കാമ്പയിൻ തുടങ്ങി. അണ്ടർ 17 ഫിഫ ലോകകപ്പിെൻറ പാശ്ചാത്തലത്തിൽ ലഹരിക്കെതിരെ ഗോൾ വർഷമൊരുക്കിയായിരുന്നു വടക്കുമ്പാട് സ്കൂളിൽ കാമ്പയിൻ നടന്നത്. കൂടുതൽ ഗോളടിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പേരാമ്പ്ര ജൂനിയർ എസ്.ഐ ലതീഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി സി.ആർ.ഒ ജ്യോതി ബസു, മുരളി, സുധ, റഖീബ്, നിജിഷ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക സി.കെ. ശോഭന സമ്മാനം വിതരണം ചെയ്തു. പേരാമ്പ്ര സർക്കിൾ പരിധിയിലെ മറ്റ് ഹയർ സെക്കൻഡറി സ്കൂളുകളിലും കാമ്പയിൻ നടത്തും. സ്വാഗതസംഘം ഓഫിസ് തുറന്നു പേരാമ്പ്ര: നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി ഇൗ മാസം 29ന് കടിയങ്ങാട് പാലത്തിന് സമീപം നടത്തുന്ന 'ദയൂബന്ദ്' ഡെലിഗേറ്റ്സ് കോൺഫറൻസിെൻറ സ്വാഗതസംഘം ഓഫിസ് തുറന്നു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് എസ്.കെ. അസ്സയിനാർ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് മുനീർ നൊച്ചാട് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ, പാളയാട്ട് ബഷീർ, ആനേരി നസീർ, ജൗഹർ പാലേരി, കുഞ്ഞമ്മദ് പേരാമ്പ്ര, സൗഫി താഴെക്കണ്ടി, ശിഹാബ് കന്നാട്ടി, റിയാസ് കുരിക്കൾകണ്ടി, അസ്ഹർ കോത്തമ്പ്ര, നദീർ ചെമ്പനോട, അനസ് വാളൂർ, ഫൈസൽ കടിയങ്ങാട്, സലീൽ അഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.