പേരാമ്പ്ര: സുഹൃത്തുക്കൾക്കുവേണ്ടി ഒരു പാരടി ഗാനം ആലപിച്ചപ്പോൾ തനിക്ക് ഇത്രമാത്രം ആരാധകരെ കിട്ടുമെന്ന് വേലായുധൻ സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. ഇദ്ദേഹം പാടിയ ഗാനത്തിെൻറ വിഡിയോ ഫേസ്ബുക്കിൽ നിന്ന് കണ്ടവർ 10 ലക്ഷത്തിനടുത്താണ്. വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്ന് ഗ്രൂപ്പുകളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ് ഈ വിഡിയോ. 'ഉത്രാളിക്കാവിലെ പട്ടോല പന്തലിൽ കുളിരമ്പിളി വളയങ്ങൾ തോരണമായി' എന്ന പാട്ട് 'ഗുളികപ്പുഴ തീക്കുനി കക്കട്ട് വടകര കോഴിക്കോട് കൊല്ലത്ത് തിരുവനന്തപുരം' എന്ന് സ്ഥലനാമം ഉപയോഗിച്ച് പാടിയ പാട്ടാണ് സോഷ്യൽ മീഡിയകളിൽ ഹിറ്റായത്. തെങ്ങിൻ ചുവട്ടിൽനിന്നു കൊണ്ട് തീപ്പെട്ടിക്കൂട്ടിൽ താളംപിടിച്ച് പാടിയ പാട്ടാണ് ആയിരക്കണക്കിനാളുകൾ ഷെയർ ചെയ്തത്. ദൂരെ സ്ഥലത്തുനിന്നുപോലും ആളുകൾ ആവളയുടെ പാട്ടുകാരനെ തേടിയെത്തുന്നുണ്ട്. ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ..., ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..., ആലിലക്കണ്ണാ നിെൻറ മുരളിക കേൾക്കുമ്പോൾ... ഇവയൊക്കെ നാട്ടിൻ പുറങ്ങളിലെ സായംസന്ധ്യകളിൽ വേലായുധൻ സുഹൃത്തുക്കൾക്കായി പാടാറുണ്ട്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. സിനിമാപേരുപയോഗിച്ച് അടുത്ത ഗാനം അണിയറയിൽ ഒരുക്കുന്നതിെൻറ തിരക്കിലാണ് വേലായുധേട്ടൻ. മുതുകാടുനിന്ന് വ്യാജവാറ്റ് പിടികൂടി പേരാമ്പ്ര: മുതുകാട് രണ്ടാം ബ്ലോക്കിൽനിന്ന് 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും വനപാലകർ പിടികൂടി. പെരുവണ്ണാംമൂഴി ഫോറസ്റ്റ് റേഞ്ച് ഒാഫിസർ റൂബിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. എസ്.എഫ്.ഒ കെ. ഷാജു, ബി.എഫ്.ഒ ബാബു, വാച്ചർമാരായ ബാലൻ, പ്രശാന്ത്, സി. ബാബു എന്നിവർ നേതൃത്വം നൽകി. വനമേഖല കേന്ദ്രീകരിച്ച് വ്യാജവാറ്റ് വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.