മലപ്പുറം: സംസ്ഥാനത്തിെൻറ വ്യാപാര, വ്യവസായ, സേവന മേഖലകളുടെ കരുത്തും വെല്ലുവിളികളും ചർച്ച ചെയ്യുന്ന 'ഇക്കണോമിക് സമ്മിറ്റ്' ശനിയാഴ്ച മലപ്പുറത്ത് നടക്കും. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് പരിപാടി. വ്യവസായ പ്രമുഖരും ബാങ്കിങ് വിദഗ്ധരും വാണിജ്യ-തൊഴിൽ സംഘടന പ്രതിനിധികളുമായി 50 പേർ അതിഥികളായെത്തും. മലപ്പുറം നൂറാടി റോസ് ലോഞ്ചിൽ രാവിലെ 9.30ന് ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം നിർവഹിക്കും. പി.െക. കുഞ്ഞാലിക്കുട്ടി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, കെ. ശങ്കരനാരായണൻ, ഡോ. എം. ബീന, എം.പി. അഹമ്മദ്, കെ.പി. ഹുസൈൻ, എം.കെ. രവികൃഷ്ണൻ എന്നിവർ ചർച്ചയിൽ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.