മാവൂർ: മാവൂരിൽ തെരുവ് നായ് ആക്രമണം. ആറുപേർക്ക് കടിയേറ്റു. മാവൂർ ടൗൺ, മണന്തലക്കടവ്, പാറമ്മൽ, കൽപള്ളി ഭാഗങ്ങളിൽ ഒാടിനടന്ന് കടിക്കുകയായിരുന്നു. ബംഗാൾ സ്വദേശി ശരീഅത്ത് ശൈഖ് (25), മാവൂർ തിരിക്കോട്ട് പൊറ്റമ്മൽ ആമിന (58), കൽപള്ളി പഴമ്പള്ളി പാലിശ്ശേരി ആലിമാെൻറ ഭാര്യ സുബൈദ (32), പൂളക്കോട് കരീമിെൻറ ഭാര്യ ഫൗസിയ (42), പാറമ്മൽ പൈങ്ങാട്ട് മഹ്മൂദിെൻറ മകൻ ഉമറുൽ ഫാറൂഖ് (12), കൽപള്ളി തെക്കുമഠത്തിൽ രാധാകൃഷ്ണെൻറ ഭാര്യ ജിജാഭായ് (29) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് നായ് പരാക്രമം തുടങ്ങിയത്. മാവൂർ ടൗണിനുസമീപം തിരിക്കോട്ട് ഭാഗത്താണ് ആദ്യം നായ് പ്രത്യക്ഷപ്പെട്ടത്. പലയിടത്തും വീടിനകത്ത് ഒാടിക്കയറാൻ ശ്രമിച്ചതിനെതുടർന്ന് വീട്ടുകാർ വാതിൽ അടച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഉച്ചയോടെ തിരിക്കോട്ട് പൊറ്റമ്മൽ ആമിനയെ ആണ് ആദ്യം കടിക്കുന്നത്. കടിച്ചത് വസ്ത്രത്തിനായതിനാൽ അധികം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശരീരത്തിൽ ചെറിയ പോറൽ ഏറ്റു. മകൻ ശബ്ദം ഉണ്ടാക്കിയതിനാൽ കൂടുതൽ ആക്രമണം കാണിക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മണന്തലക്കടവ് ഭാഗത്തേക്ക് പോയ നായ് പാലക്കോൾ ഹംസയുടെ വീട്ടുമുറ്റത്ത് ജോലിയുടെ ഇടവേളയിൽ വിശ്രമിക്കുകയായിരുന്ന ശരീഅത്ത് ശൈഖിെന കടിക്കുകയായിരുന്നു. ഇയാൾക്ക് കൈക്കും മുഖത്തും കടിയേറ്റു. പിന്നീട് കൽപള്ളി ഭാഗത്തേക്ക് നീങ്ങിയാണ് വൈകുന്നേരത്തോടെ കൽപള്ളി, പാറമ്മൽ ഭാഗങ്ങളിൽ ആക്രമണം നടത്തിയത്. അയലിൽനിന്ന് ഉണക്കാനിട്ട വസ്ത്രമെടുക്കുേമ്പാഴാണ് വൈകുന്നേരത്തോടെ പാലിശ്ശേരി സുബൈദയെ കടിക്കുന്നത്. രാത്രിയോടെ വീടിെൻറ അടുക്കളയിൽ കയറിയാണ് പൂളക്കോട്ട് ഫൗസിയയെ കടിച്ചത്. കൈക്കും കാലിനുമേറ്റ പരിക്ക് സാരമുള്ളതാണ്. ജീജാഭായിയെയും വീടിനകത്ത് കയറിയാണ് കടിച്ചത്. രാത്രി പള്ളിയിലേക്ക് പോകുേമ്പാഴാണ് ഉമറുൽ ഫാറൂഖിന് കടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.