കോഴിക്കോട്: െഎ.എച്ച്.ആർ.ഡിയുടെ തിരുത്തിയാട് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ (കോഴിക്കോട് -അഴകൊടി ക്ഷേത്രത്തിനു സമീപം) താൽകാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ വിമുക്ത ഭടന്മാരിൽനിന്നും സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച 10.30ന് സ്കൂൾ ഒാഫിസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0495 2721070. വയലാർ കവിത ഗാനാലാപന മത്സരങ്ങൾ കോഴിക്കോട്: ബാങ്ക് ജീവനക്കാരുടെ കലാസാംസ്കാരിക സംഘടനയായ നവതരംഗത്തിെൻറ ആഭിമുഖ്യത്തിൽ വയലാർ രാമവർമയുടെ 42-ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തുന്നു. ഒക്ടോബർ 27, 28 തീയതികളിൽ ടൗൺഹാളിലാണ് ചടങ്ങ്. വയലാറിെൻറ സിനിമ -നാടക ഗാനങ്ങൾ ഉൾക്കൊള്ളിച്ച് ഗാനമേള അവതരിപ്പിക്കും. ഒക്ടോബർ 28നു രാവിലെ പത്തു മുതൽ വയലാർ കവിതകളുടെയും ഗാനങ്ങളുടെയും ആലാപന മത്സരം നടക്കും. കുട്ടികളുടെ മത്സരങ്ങൾ രാവിലെ ഒമ്പതു മുതലും മുതിർന്നവരുടെ മത്സരങ്ങൾ ഉച്ചക്ക് ഒന്നര മുതലും നടക്കും. ഫോൺ: 9447638507.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.