കോഴിക്കോട്: നഗരസഭയുടെ കരുവിശ്ശേരി പാർക്ക് തുറന്നുകൊടുത്തു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗര വികസനത്തിെൻറ പ്രധാന കാര്യങ്ങളിലൊന്നാണ് തുറസ്സായ സ്ഥലവും പാർക്കുകളുമെന്നും സായാഹ്നങ്ങൾ ചെലവഴിക്കാൻ ഇത്തരം കേന്ദ്രങ്ങൾ കൂടുതലുണ്ടാവമണമെന്നും അദ്ദേഹം പറഞ്ഞു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പാർക്കിൽ വെള്ളവും വെളിച്ചവുമെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ്, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.വി. ലളിതപ്രഭ, വാർഡ് കൗൺസിലർ എം.എം. ലത, കൗൺസിലർ പി. കിഷൻചന്ദ്, കെ. ഭാർഗവൻ, പി.പി. കുട്ടികൃഷ്ണൻ, ബാബു തുടങ്ങിയവർ സംസാരിച്ചു. പാർക്കിന് എട്ടുലക്ഷം രൂപയാണ് ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.