പന്നിയങ്കര: എതാനും ദിവസം മുമ്പ് കനത്തമഴയിൽ പന്നിയങ്കര മേൽപ്പാലത്തിനു സമീപം പൊളിഞ്ഞുവീണ കെട്ടിടത്തിെൻറ ഓടും കല്ലും ഇപ്പോഴും റോഡിൽ തന്നെ. മാലിന്യം നീക്കാത്തതിനാൽ വഴിയാത്രക്കാരും വാഹനങ്ങളും അപകടാവസ്ഥയിലാണ്. ഇതിനെതിരെ വിവിധ കക്ഷികൾ പ്രതിഷേധ ബോർഡ് സ്ഥാപിച്ചെങ്കിലും അധികൃതർക്ക് അനക്കമില്ല. പഴകിദ്രവിച്ച നിരവധി കെട്ടിടങ്ങൾ ഏതു സമയവും തകർന്നു വീഴാവുന്ന നിലയിൽ ഇവിടെയുണ്ട്. സദാസമയവും വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന ദേശീയപാതക്ക് അരികിലാണ് പഴകിദ്രവിച്ച കെട്ടിടങ്ങൾ. മേൽപ്പാലം നിർമാണത്തോടനുബന്ധിച്ച് രണ്ടുവർഷം മുമ്പ് ഇവിടെയുള്ള കച്ചവടക്കാരെ റവന്യൂ വിഭാഗം ഒഴിപ്പിച്ചിരുന്നു. കാലപ്പഴക്കം കാരണം മേൽക്കൂര ഒടിഞ്ഞ് തൂങ്ങി നിൽക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയോ, ഉടൻ പൊളിച്ച് മാറ്റുകയോ ചെയ്യണമെന്ന് പ്രദേശവാസികൾ നിരവധി തവണ അധികൃതരെ അറിയിച്ചതാണ്. പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിടം പൊളിച്ചു നീക്കാനുള്ള ചുമതല. സ്ഥലത്തിെൻറ സർേവ പൂർത്തിയാക്കി പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് റവന്യൂ വകുപ്പാണ് കൈമാറേണ്ടത്. സർവേ ഇനിയും പൂർത്തീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.