വിദ്യാർഥി സംഘടനകൾ അരങ്ങൊഴിഞ്ഞാൽ കാമ്പസുകളുടെ അടിസ്​ഥാന സ്വഭാവം തന്നെ തകരും ^സ്​പീക്കർ

വിദ്യാർഥി സംഘടനകൾ അരങ്ങൊഴിഞ്ഞാൽ കാമ്പസുകളുടെ അടിസ്ഥാന സ്വഭാവം തന്നെ തകരും -സ്പീക്കർ ബാലുശ്ശേരി: വിദ്യാർഥി സംഘടനകൾ അരങ്ങൊഴിഞ്ഞാൽ തീവ്രവാദികളും മാഫിയ ഗ്രൂപുകളും അരങ്ങുവാണ് കാമ്പസുകളുടെ അടിസ്ഥാന സ്വഭാവം തന്നെ തകരുമെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സൗജന്യമായി ലഭിച്ച ഭൂമിയുടെ രേഖ ഏറ്റുവാങ്ങലും വിദ്യാർഥി പാർലമ​െൻററി സെമിനാറി​െൻറ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നു മാഫിയകളുടെ കൈകളിലേക്ക് കേരളത്തിലെ കാമ്പസുകളെ എത്തിക്കാതെ സഹായിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിലെ വിദ്യാർഥി പ്രസ്ഥാനങ്ങളാണ്. പഠനമുറികൾ ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തി​െൻറ സമരാനുഭവങ്ങളിലേക്ക് കടന്നുവന്ന് നാടി​െൻറ ആത്മാഭിമാനം സംരക്ഷിക്കേണ്ട സന്ദർഭമാണെന്ന് 30കളിൽ വിദ്യാർഥി സമൂഹത്തോട് ആഹ്വാനം ചെയ്ത ഗാന്ധിയുടെ സമര പാരമ്പര്യമുള്ള നാട്ടിൽ സത്യഗ്രഹം നടത്താൻ പാടില്ല എന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള കോടതിയുടെ വെല്ലുവിളിയാണെന്നും സ്പീക്കർ പറഞ്ഞു. വിദ്യാലയങ്ങൾ കേവലം അറിവ് സമ്പാദിക്കാനുള്ള കേന്ദ്രങ്ങൾ മാത്രമല്ല, നാടി​െൻറ ശൈഥില്യത്തിനുള്ള മറുമരുന്നു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷതവഹിച്ചു. സ്കൂളിനായി 97.65 സ​െൻറ് ഭൂമി നൽകിയ വടകര സ്വദേശികളായ ഉമ്മർ-സഫിയ ദമ്പതികളെ പുരുഷൻ കടലുണ്ടി എം.എൽ.എ ചടങ്ങിൽ ആദരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീജ മുണ്ടങ്ങോട്ട്, പ്രിൻസിപ്പൽ എ.കെ. ഗണേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട്, കെ.കെ. പരീത്, വി.കെ. ഷീബ, പി.എൻ. അശോകൻ, എൻ.പി. നദീഷ്കുമാർ, യു.കെ. സിറാജ്, ഡി.സി.ഇ ഇ.കെ. സുരേഷ് കുമാർ, സി. രാജൻ, കെ.അഹമ്മദ് കോയ, പി. സുധാകരൻ, എൻ. നാരായണൻ കിടാവ്, ഇസ്മായിൽ കുറുെമ്പായിൽ എന്നിവർ സംസാരിച്ചു. പി. പ്രമോദ് സ്വാഗതവും സി. ഉണ്ണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.