മലവെള്ളപ്പാച്ചിൽ; വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൈഡ് ഒഴുക്കിൽപെട്ടു
തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയിൽ പതങ്കയം കാലംപാറയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ വിനോദ സഞ്ചാര ഗൈഡിനെ ഒഴുക്കിൽപെട്ട് കാണാതായി. മലപ്പുറം കുഴിമണ്ണ മുണ്ടംപറമ്പ് വട്ടോളി ഹൗസ് ഷിബിലി (25) യാണ് ഒഴുക്കിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. മുക്കത്ത് നിന്ന് എത്തിയ അഗ്‌നി രക്ഷാ സേന മുങ്ങൽ വിദഗ്ധർ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്തിയില്ല.
പുഴയിൽ ഒഴുക്കിൽപ്പെട്ട കർണാടകയിൽ നിന്നുള്ള വിനോദ സഞ്ചാരികളായ കിഷോർ (22), പ്രണിൽ (29), നിഖിത (24) എന്നിവരെ രക്ഷിക്കുന്നതിനിടെയാണ് ഗൈഡ് ഷിബിലിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയ മൂന്ന് വിനോദ സഞ്ചാരികളെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവഴിഞ്ഞിപ്പുഴയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിനായി അഗ്‌നിരക്ഷാസേന തിരച്ചിൽ ആരംഭിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.